റെയിൽവെ തത്കാൽ ടിക്കറ്റ് ഇനി വെയിറ്റിംഗ് ലിസ്റ്റിലാകില്ല; ഈ അഞ്ച് മാർഗങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കൂ
തത്കാൽ ടിക്കറ്റ് ഓൺലൈനിലൂടെ ബുക്ക് ചെയ്യുന്നവരുടെ ഏറ്റവും വലിയ പരാതിയാണ്, വെയിറ്റിംഗ് ലിസ്റ്റിലാകുന്നത്. എത്രയൊക്കെ മുന്നൊരുക്കങ്ങൾ ചെയ്താലും പലപ്പോഴും യാത്രക്കാർക്ക് കൺഫോം ടിക്കറ്റ് ലഭിക്കാറില്ല. എന്നാൽ ചില മാർഗങ്ങൾ പരീക്ഷിച്ചാൽ നിങ്ങൾക്ക് കൺഫോമായ തത്കാൽ ടിക്കറ്റ് ലഭിച്ചേക്കാം. അക്കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം...
1, ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കണം. സെക്കന്റുകൾക്കുള്ളിൽ ഓരോ വിൻഡോയും ഓപ്പൺ ചെയ്തുവരണം. ഈ സമയത്ത് നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷന് പ്രശ്നമുണ്ടായാൽ വലിയ ബുദ്ധിമുട്ടുണ്ടാക്കും. വേഗതയുള്ള ഇന്റർനെറ്റ് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.
2, കൃത്യമായ സമയക്ക് ലോഗിൻ ചെയ്യണം. എസി കോച്ച് ബുക്ക് ചെയ്യണമെങ്കിൽ പത്ത് മണിയും സ്ലീപ്പർ കോച്ചാണെങ്കിൽ 11 മണിയുമാണ് ബുക്കിംഗ് സമയം. ഈ സമയത്തിന് രണ്ട് മൂന്ന് മിനിറ്റു മുമ്പ് അക്കൗണ്ടിൽ ലോഗിൻ ചെയ്യുന്നതാണ് ഏറ്റവും അനുയോജ്യം.
3, ഐആർസിടിസി അതിന്റെ ഉപഭോക്താക്കൾക്ക് മാസ്റ്റർ ലിസ്റ്റ് എന്ന പ്രത്യേക ഫീച്ചർ നൽകിയിട്ടുണ്ട്, അതിൽ ബുക്കിംഗ് പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് യാത്രക്കാരുടെ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കാൻ കഴിയും. ബുക്കിംഗ് സമയത്ത് ഇത് ധാരാളം സമയം ലാഭിക്കാൻ സഹായിക്കും.
4, ബുക്കിംഗ് ചെയ്യുന്ന സമയത്ത് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിന് പകരം, യുപിഐ പേയ്‌മെന്റുകൾ ഉപയോഗിക്കുക. ഇത് സമയം ലാഭിക്കാൻ സഹായിക്കും.
5, ട്രെയിൻ ടിക്കറ്റുകൾക്കായി ലൊക്കേഷൻ തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. കൺഫോം ടിക്കറ്റുകൾ ലഭിക്കാനുള്ള ഉയർന്ന സാദ്ധ്യതയുള്ള സ്റ്റേഷനുകൾ തിരഞ്ഞെടുക്കാൻ എപ്പോഴും ശ്രമിക്കുക.