അക്വാറ്റിക്‌സ് ക്ലബിൽ 'വേവ്‌സ്' പാർട്ടി ഹാൾ ഉദ്ഘാടനം 28ന്

Tuesday 27 August 2024 12:00 AM IST

തൃശൂർ: നീന്തൽ അടക്കം വിവിധ സ്‌പോർട്‌സ്, ഫിറ്റ്നെസ് മേഖലകളിൽ പരിശീലനം നൽകുന്ന അക്വാറ്റിക്‌സ് ക്ലബിൽ ആധുനിക സംവിധാനങ്ങളുമായി 'വേവ്‌സ്' പാർട്ടി ഹാൾ സജ്ജം. 28ന് വൈകിട്ട് ആറിന് കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം നിർവഹിക്കും. ക്ലബ് പ്രസിഡന്റ് ജോസ് പുതുക്കാടൻ അദ്ധ്യക്ഷനാകും. എൽ.ഇ.ഡി ലൈറ്റുകളാൽ ആകർഷകമാക്കിയ സ്റ്റേജും റൗണ്ട് ടേബിളുകളും സഹിതം 250 പേർക്ക് ഇരിക്കാവുന്ന സൗകര്യമാണ് 'വേവ്‌സ്' പാർട്ടി ഹാളിലുള്ളത്.
വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള അക്വാറ്റിക് ക്ലബിന്റെ ധനസഹായം ചടങ്ങിൽ കൈമാറും. ചെങ്ങാലൂർ എ.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ക്ലബിന്റെ നേതൃത്വത്തിൽ സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തിരുന്നു. ജോസ് പുതുക്കാടന്റെ നേതൃത്വത്തിലാണ് മികച്ച നിലവാരത്തിൽ നവീകരണം നടത്തിയത്. ജോഫി ജോസഫാണ് സെക്രട്ടറി. മൈക്കൾ ആഞ്ജലോ ട്രഷറർ, ജോൺ ആലുക്ക വൈസ് പ്രസിഡന്റ്, ഷിജു ലൂയിസ് ജോയിന്റ് സെക്രട്ടറി എന്നിവരാണ് മറ്റു ഭാരവാഹികൾ.

Advertisement
Advertisement