ഡൽഹിയിൽ ഡോക്‌ടറെ മർദ്ദിച്ച് രോഗിയും മകനും

Tuesday 27 August 2024 12:46 AM IST

ന്യൂഡൽഹി: ഡൽഹിയിൽ റസിഡന്റ് ഡോക്‌ടറെ രോഗിയും മകനും ചേർന്ന് മർദ്ദിച്ചു. കർക്കഡ്‌ഡൂമയിലെ ഡോ. ഹെഡ്ഗെവാർ ആശുപത്രിയിലാണ് സംഭവം. നെറ്രിയിൽ പരിക്കേറ്റയാളുടെ മുറിവിൽ സ്റ്രിച്ചിടുകയായിരുന്നു. പെട്ടെന്ന് പ്രകോപിതനായി ഡോക്ടറെ പിടിച്ചുതള്ളി. മുറിക്കു പുറത്ത് നിന്നിരുന്ന ഇയാളുടെ മകൻ ഓടിയെത്തി മുഖത്തടിച്ചു. രണ്ടുപേരും അസഭ്യം പറഞ്ഞെന്നും പുരുഷ ഡോക്‌ടർ പരാതിപ്പെട്ടു. മകൻ മദ്യപിച്ചിരുന്നതായി ഡോക്‌ടർ പറഞ്ഞു. കൊൽക്കത്ത കൊലപാതകത്തെ തുടർന്ന് സമരത്തിലായിരുന്ന ഡൽഹിയിലെ റസിഡന്റ് ഡോക്‌ടർമാർ സുപ്രീംകോടതിയുടെ അഭ്യർത്ഥന മാനിച്ചാണ് കഴിഞ്ഞ ദിവസം പന്മാറിയത്. അക്രമങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ കടുത്ത നടപടി സ്വീകരിക്കണമെന്ന് റസിഡന്റ് ഡോക്‌ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

Advertisement
Advertisement