ബീഹാറിൽ യുവാവിന്റെ വയറ്റിൽ നിന്ന് ലോഹസ്തുക്കൾ നീക്കംചെയ്തു
ന്യൂഡൽഹി: ബീഹാറിലെ കിഴക്കൻ ചമ്പാരൺ ജില്ലയിൽ മാനസികരോഗിയായ യുവാവിന്റെ വയറ്റിൽ നിന്ന് ലോഹവസ്തുകൾ നീക്കം ചെയ്ത് ഡോക്ടർമാർ. 22 വയസുകാരന്റെ വയറ്റിൽ നിന്നാണ് ലോഹ വസ്തുക്കൾ നീക്കം ചെയ്തത്. മനോരോഗ ചികിത്സയിലായിരുന്ന യുവാവ് ഓൺലൈൻ മൊബൈൽ ഗെയിം കളിക്കാൻ കുടുംബം അനുമതി നിഷേധിച്ചതിനെത്തുടർന്ന് വസ്തുക്കൾ വിഴുങ്ങുകയായിരുന്നു. ശേഷം കടുത്ത വയറുവേദനയെ തുടർന്ന് മോത്തിഹാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എക്സ്-റേ റിപ്പോർട്ടിൽ യുവാവിന്റെ വയറ്റിൽ ലോഹ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി.
തുടർന്ന നടത്തിയ ശസ്ത്രക്രിയയിൽ യുവാവിന്റെ വായറ്റിൽ നിന്ന് ഒരു താക്കോൽ മോതിരം, രണ്ട് താക്കോലുകൾ, ഒരു ചെറിയ കത്തി, രണ്ട് നെയിൽ കട്ടറുകൾ എന്നിവ പുറത്തെടുക്കുകയായിരിന്നു. അമിത് കുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഉടൻ തന്നെ ആശുപത്രി വിടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോക്ടർ സംഘം അറിയിച്ചു.