ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് ; കോൺഗ്രസ് ,​ നാഷണൽ കോൺഫറൻസ് സീറ്റ് ധാരണയായി

Monday 26 August 2024 11:54 PM IST

ജ​മ്മു​കാ​ശ്‌​മീ​ർ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കോ​ൺ​ഗ്ര​സും​ ​നാ​ഷ​ണ​ൽ​ ​കോ​ൺ​ഫ​റ​ൻ​സും​ ​സീ​റ്റ് ​ധാ​ര​ണ​യി​ലെ​ത്തി.​ 90​ ​സീ​റ്റു​ക​ളി​ൽ​ 51​ൽ​ ​നാ​ഷ​ണ​ൽ​ ​കോ​ൺ​ഫ​ൻ​സും​ 32​ൽ​ ​കോ​ൺ​ഗ്ര​സും​ ​മ​ത്സ​രി​ക്കും.​ ​ഓ​രോ​ ​സീ​റ്റു​ക​ൾ​ ​സി.​പി.​എ​മ്മി​നും​ ​പാ​ന്തേ​ഴ്‌​സ് ​പാ​ർ​ട്ടി​ക്കും​ ​ന​ൽ​കും.​ ​അ​ഞ്ചു​ ​സീ​റ്റു​ക​ളി​ൽ​ ​സൗ​ഹാ​ർ​ദ്ദ​ ​മ​ത്സ​രം​ ​ന​ട​ക്കും.

ക​ഴി​ഞ്ഞ​യാ​ഴ്ച​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​നാ​ഷ​ണ​ൽ​ ​കോ​ൺ​ഫ​റ​ൻ​സ് ​നേ​താ​വ് ​ഫാ​റൂ​ഖ് ​അ​ബ്ദു​ള്ള​യു​ടെ​ ​ശ്രീ​ന​ഗ​റി​ലെ​ ​വീ​ട്ടി​ലെ​ത്തി​ ​സ​ഖ്യ​ ​ച​ർ​ച്ച​ ​തു​ട​ങ്ങി​യെ​ങ്കി​ലും​ ​സീ​റ്റ് ​ധാ​ര​ണ​യാ​യി​രു​ന്നി​ല്ല.​ ​ചി​ല​ ​സീ​റ്റു​ക​ളി​ൽ​ ​ത​ർ​ക്ക​മു​യ​ർ​ന്ന​തി​നെ​ ​തു​ട​ർ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളാ​യ​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ലും​ ​സ​ൽ​മാ​ൻ​ ​ഖു​ർ​ഷി​ദും​ ​ശ്രീ​ന​ഗ​റി​ലെ​ത്തി​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യി​ലാ​ണ് ​ധാ​ര​ണ​യാ​യ​ത്.​ 87​ന് ​ശേ​ഷം​ ​ആ​ദ്യ​മാ​യാ​ണ് ​ഇ​രു​ ​പാ​ർ​ട്ടി​ക​ളും​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മു​മ്പ് ​സ​ഖ്യ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​ത്.

അതേസമയം ​ജ​മ്മു​കാ​ശ്മീ​ർ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​പ്ര​ഖ്യാ​പി​ച്ച​ 44​ ​പേ​രു​ടെ​ ​ആ​ദ്യ​ ​പ​ട്ടി​ക​ ​ ബി.​ജെ.​പി. പിൻവലിച്ചു. ​ഒ​ന്നാം​ ​ഘ​ട്ട​ത്തി​ലേ​ക്ക് 16​ ​പേ​രു​ൾ​പ്പെ​ട്ട​ ​പ​ട്ടി​ക​ ​ര​ണ്ടാ​മ​തി​റ​ക്കു​ക​യും​ ​ചെ​യ്തു.​ ​ര​ണ്ട്,​ ​മൂ​ന്ന് ​ഘ​ട്ട​ങ്ങ​ളി​ലേ​ക്ക് ​പ്ര​ഖ്യാ​പി​ച്ച​ ​പേ​രു​ക​ളാ​ണ് ​വെ​ട്ടി​യ​ത്.​ ​ഒ​ന്നാം​ഘ​ട്ടം​ ​പ​ത്രി​ക​ ​സ​മ​ർ​പ്പ​ണം നാളെ അവസാനിക്കും.

പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി,​ ​കേ​ന്ദ്ര​മ​ന്ത്രി​ ​അ​മി​ത് ​ഷാ,​ ​ബി.​ജെ.​പി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ജെ.​പി.​ ​ന​ദ്ദ​ ​എ​ന്ന​വ​രു​ൾ​പ്പെ​ട്ട​ ​കേ​ന്ദ്ര​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​റ്റി​ ​നി​ശ്ച​യി​ച്ച​ 44​ ​പേ​രു​ടെ​ ​പ​ട്ടി​ക​യാ​ണ് ​ഇ​ന്ന് ​ ​ആ​ദ്യം​ ​പു​റ​ത്തി​റ​ക്കി​യ​ത്.​ ​ഇ​തോ​ടെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​മോ​ഹി​ക​ളും​ ​അ​നു​യാ​യി​ക​ളും​ ​സം​സ്ഥാ​ന​ ​ബി.​ജെ.​പി​ ​ഓ​ഫീ​സി​ൽ​ ​പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​വ​രു​മാ​യി​ ​ച​ർ​ച്ച​യ്ക്ക് ​ശേ​ഷം​ 15​ ​പേ​രു​ടെ​ ​പ​ട്ടി​ക​യും​ ​പി​ന്നീ​ട് ​കോ​ക്ക​ർ​നാ​ഗ് ​മ​ണ്ഡ​ല​ത്തി​ലേ​ക്ക് ​ചൗ​ധ​രി​ ​റോ​ഷ​ൻ​ ​ഹു​സൈ​ൻ​ ​ഗു​ജ്ജ​റി​ന്റെ​ ​പേ​രും​ ​പ്ര​ഖ്യാ​പി​ച്ചു.

മു​ൻ​ ​മ​ന്ത്രി​ ​സു​നി​ൽ​ ​ശ​ർ​മ്മ​ ​(​പ​ദെ​ർ​ ​ന​ഗ്‌​സെ​നി​),​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ശ​ക്തി​ ​രാ​ജ് ​പ​രി​ഹാ​ർ​ ​(​ദോ​ഡ​ ​വെ​സ്റ്റ്)​ ​എ​ന്നി​വ​ർ​ ​പ​ട്ടി​ക​യി​ലു​ണ്ട്.​ ​കാ​ശ്മീ​രി​ ​പ​ണ്ഡി​റ്റു​ക​ളും​ 14​ ​മു​സ്ലീം​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളും​ ​അ​ട​ങ്ങി​യ​ ​ആ​ദ്യ​ ​പ​ട്ടി​ക​യി​ലെ​ ​പ​ല​രും​ ​കോ​ൺ​ഗ്ര​സ്,​ ​നാ​ഷ​ണ​ൽ​ ​കോ​ൺ​ഫ​റ​ൻ​സ്,​ ​പി.​ഡി.​പി,​ ​പാ​ന്തേ​ഴ്‌​സ് ​പാ​ർ​ട്ടി​ക​ളി​ൽ​ ​നി​ന്ന് ​ബി.​ജെ.​പി​യി​ൽ​ ​ചേ​ർ​ന്ന​വ​രാ​ണ്. സെ​പ്‌​തം​ബ​ർ​ 18,​ 25,​ ​ഒ​ക്‌​ടോ​ബ​ർ​ ​ഒ​ന്ന് ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ബി.​ജെ.​പി​ 90​ ​സീ​റ്റി​ലും​ ​ഒ​റ്റ​യ്‌​ക്കാ​ണ് ​മ​ത്സ​രി​ക്കു​ന്ന​ത്.​ ​അ​തേ​സ​മ​യം​ ​കോ​ൺ​ഗ്ര​സ്,​ ​നാ​ഷ​ണ​ൽ​ ​കോ​ൺ​ഫ​റ​ൻ​സ്,​ ​സി.​പി.​എം​ ​പാ​ർ​ട്ടി​ക​ൾ​ ​സ​ഖ്യ​ത്തി​ലാ​ണ്.​ ​പി.​ഡി.​പി​ ​ഇ​ന്ത്യ​ ​സ​ഖ്യ​ത്തി​ന് ​പി​ന്തു​ണ​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.