ആയുധ നിയമം പരിഷ്കരിക്കും-- അനധികൃത കുടിയേറ്റം നിയന്ത്രിക്കാൻ ജർമ്മനി
Tuesday 27 August 2024 7:12 AM IST
ബെർലിൻ: രാജ്യത്തെ ആയുധ നിയമം പരിഷ്കരിക്കാനും അനധികൃത കുടിയേറ്റം കർശനമായി തടയാനും അടിയന്തര നടപടിക്ക് ജർമ്മനി. പടിഞ്ഞാറൻ ജർമ്മനിയിലെ സോളിംഗനിൽ മൂന്ന് പേരുടെ ജീവനെടുത്ത കത്തി ആക്രമണത്തിന് പിന്നാലെ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് ആണ് തീരുമാനം അറിയിച്ചത്.
ഭീകര സംഘടനയായ ഐസിസിന് വേണ്ടി സിറിയയിൽ നിന്ന് അഭയാർത്ഥിയായി എത്തിയ 26കാരനാണ് ആക്രമണം നടത്തിയത്. ഇന്നലെ സോളിംഗൻ സന്ദർശിച്ച ഷോൾസ് നിയന്ത്രണങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുമെന്നും അനധികൃത അഭയാർത്ഥികളെ നാടുകടത്തുമെന്നും വ്യക്തമാക്കി. കുടിയേറ്റക്കാർ രാജ്യത്ത് കൂടുന്നതിനെതിരെ തീവ്ര വലതുപക്ഷ പ്രതിപക്ഷ പാർട്ടികൾ രംഗത്തുണ്ട്.