ഇനി മാറില്ല, ചിത്തിനി 27ന്

Wednesday 28 August 2024 6:00 AM IST

ഇൗസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന ഹൊറർ ഫാമിലി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്തിനി സെപ്തംബർ 27ന് റിലീസ് ചെയ്യും. അമിത് ചക്കാലക്കൽ, മോക്ഷ , വിനയ് ഫോർട്ട്, ആരതി നായർ, ഏനാഷി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോണി ആന്റണി, ജോയ് മാത്യു, സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണൻ, മണികണ്ഠൻ ആചാരി , സുജിത്ത് ശങ്കർ, പ്രമോദ് വെളിയനാട്, ശിവ ദാമോദർ, ജിബിൻ ഗോപിനാഥ്, അമ്പിളി അംബാലി തുടങ്ങി വൻ താരനിരയും ചിത്രത്തിലുണ്ട്. കഥ കെ.വി. അനിൽ. തിരക്കഥ- സംഭാഷണം ഇൗസ്റ്റ് കോസ്റ്റ് വിജയൻ, കെ.വി. അനിൽ. പി.ആർ.ഒ എ.എസ്. ദിനേശ്.

Advertisement
Advertisement