'കരുണ'യ്ക്ക്  വേഗതയേകാൻ പുത്തൻ വാഹനങ്ങൾ

Wednesday 28 August 2024 2:04 AM IST

മാന്നാർ: മന്ത്രി സജി ചെറിയാൻ ചെയർമാനായി ചെങ്ങന്നൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഗൃഹ കേന്ദ്രീകൃത പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക്, വേഗതയേകാൻ പുതിയ നാലു വാഹനങ്ങൾ കൂടി തയ്യാറായി. കിടപ്പുരോഗികളടക്കം 4562 രോഗികളെ വീടുകളിൽ എത്തി പരിചരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ഓരോ വാഹനങ്ങളാണ് ക്രമീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നാലു പുതിയ ഹോം കെയർ വാഹനങ്ങൾ കൂടി സേവന പ്രവർത്തനങ്ങൾക്ക് തയ്യാറാവുന്നത്. കൊഴുവല്ലൂരിൽ കരുണ സെന്ററിൽ നടന്ന ചടങ്ങിൽ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് കരുണ ചെയർമാൻ മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. കരുണ വൈസ് ചെയർമാൻ ജി.കൃഷ്ണകുമാർ, വർക്കിംഗ് ചെയർമാൻ അഡ്വ.സുരേഷ് മത്തായി, ജനറൽ സെക്രട്ടറി എൻ.ആർ സോമൻ പിള്ള, ജോ.സെക്രട്ടറി കെ.എസ് ഗോപിനാഥൻ, ചീഫ് കോ-ഓർഡിനേറ്റർ സിബു വർഗീസ്, ഫോക്‌ലോർ അക്കാഡമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ, അഡ്വ.ദിവ്യ ദീപു ജേക്കബ്, ബി.ബാബു, പ്രസാദ് സിത്താര, ജെബിൻ പി.വർഗീസ്, ജെയിംസ് സാമുവൽ, കെ.കലാധരൻ, കെ.എസ് അഭിജിത്ത്, സ്റ്റീഫൻ സാമുവൽ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement