ബൈക്ക്, അടയ്ക്ക, മൊബൈൽ മോഷണം: യുവാവ് പിടിയിൽ

Wednesday 28 August 2024 1:17 AM IST

ചേർത്തല : ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും മോഷ്ടിക്കപ്പെട്ട ബൈക്ക് അന്വേഷിച്ചു പോയ ചേർത്തല
പൊലീസിന്റെ മുന്നിൽ ചുരുളഴിഞ്ഞത് മൂന്ന് മോഷണങ്ങൾ. തുറവൂർ പഞ്ചായത്ത് ആറാം വാർഡിൽ മല്ലികശേരി വീട്ടിൽ ധനേഷിനെ (39) വിവിധ മോഷണക്കേസുകളിൽ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു,. 16ന് ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്ത പെരുമ്പളം സ്വദേശി ശ്യാമിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് മോഷ്ടിച്ചതിന് പിടിയിലായ ധനേഷ് കുമാറിനെ ചോദ്യം ചെയ്തപ്പോൾ ചേർത്തല മാർക്കറ്റിന് കിഴക്കുവശമുള്ള കടയുടെ പൂട്ട് പൊളിച്ച് അകത്ത് നിന്നും അടയ്ക്കയും കുരുമുളകും പണവും മറ്റും കവർന്നത് താനാണെന്ന് സമ്മതിച്ചു. അടയ്ക്ക വിറ്റ പണം കണ്ടെടുത്ത സമയത്ത് ധനേഷിന്റെ കൈവശം കാണപ്പെട്ട മൊബൈൽ ഫോൺ കഴിഞ്ഞമാസം ചേർത്തല
റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും മോഷ്ടിച്ചതാണെന്നും തെളിഞ്ഞു.
ചേർത്തല സി.ഐ അരുൺ. ജി യുടെ നേതൃത്വത്തിൽ എസ്. ഐ അനിൽകുമാർ, എസ്.സി.പി.ഒ
സതീഷ്. കെ പി, സി.പി.ഒമാരായ അജയ്. എം, ധൻരാജ് ഡി. പണിക്കർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്‌

Advertisement
Advertisement