ആശുപത്രി ടോയ്‌ലെറ്റിൽ ഒളിക്യാമറ വച്ച ജീവനക്കാരൻ അറസ്റ്റിൽ
Wednesday 28 August 2024 1:18 AM IST
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ടോയ്‌ലെറ്റിൽ ഒളി ക്യാമറ സ്ഥാപിച്ച ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ ആറാട്ടുപുഴ സുനി ഭവനിൽ സുനി ലാലിനെയാണ് (45) അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. ആശുപത്രിയിലെ ദേശീയ ആരോഗ്യ ദൗത്യം താൽക്കാലിക ജീവനക്കാരനാണ് സുനിലാൽ. ആശുപത്രി ജീവനക്കാർ ഉപയോഗിക്കുന്ന ടോയ്‌ലെറ്റിൽ ഇയാൾ ഒളിക്യാമറ സ്ഥാപിച്ചിരുന്നു. സംശയം തോന്നിയ ഒരു ഡോക്ടർ ഇയാളെളെ നിരീക്ഷിക്കുകയും, ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. സി.സി ടി.വി പരിശോധിച്ചപ്പോൾ ഇയ്യാളാണ് ക്യാമറ സ്ഥാപിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ വിവരം പൊലീസിൽ അറിയിച്ചു. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു