അങ്കണവാടി ഉദ്ഘാടനം

Wednesday 28 August 2024 1:22 AM IST

അമ്പലപ്പുഴ: ജില്ലാ പഞ്ചായത്ത് 27.5 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പുന്നപ്ര തെക്ക് പഞ്ചായത്ത് 11-ാം വാർഡില 32 -ാം നമ്പർ അങ്കണവാടി എച്ചങ്ങ.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ .ജി .രാജേശ്വരി അദ്ധ്യക്ഷയായി. എൽ .എസ്. ജി .ഡി അസി. എൻജിനിയർ കെ .എസ്. പ്രിയ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, പഞ്ചായത്ത് പ്രസിഡന്റ് പി. ജി .സൈറസ്, വൈസ് പ്രസിഡന്റ് സുധർമ്മഭുവനചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം ഷീജ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുലഭ ഷാജി, പി. പി .ആൻറണി, എൻ. കെ .ബിജുമോൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement