2 കാറുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു

Wednesday 28 August 2024 1:34 AM IST
കട്ടപ്പന ഐടിഐ ജംഗ്ഷനിൽ രണ്ട് കാറുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചപ്പോൾ.

കട്ടപ്പന : മലയോര ഹൈവേയിൽ ഐ റ്റി ഐ ജംഗ്ഷനിൽ 2 കാറുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. കട്ടപ്പനയിൽ നിന്ന് ഐടിഐ ജംഗ്ഷൻ ഭാഗത്തേക്ക് പോയ ഓട്ടോ റിക്ഷയേ പിന്നിൽ നിന്ന് വന്ന കാർ മറികടക്കുന്നതിനിടെ എതിർ ദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ സമയം ഒട്ടോ റിക്ഷയും നിയന്ത്രണം നഷ്ടപ്പെട്ട് കാറിലിടിച്ചു. അപകടത്തിൽ പരിക്കേറ്റവരേ കട്ടപ്പനയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement