കെഎസ്എഫ്ഡി‌സിയുടെ 'ചുരുൾ' ഓഗസ്‌റ്റ് 30ന്  പ്രദർശനത്തിനെത്തും

Wednesday 28 August 2024 5:58 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ് ഡിസി) നിർമ്മിച്ച 'ചുരുൾ' വെള്ളിയാഴ്‌ച (ഓഗസ്റ്റ് 30) കേരളമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സംസ്ഥാന സർക്കാരിന്റെ പട്ടികജാതി, പട്ടികവർഗ വിഭാഗ ശാക്തീകരണ കാഴ്ചപ്പാടിന്റെ ഭാഗമായി നിർമ്മിച്ച ചിത്രമാണിത്.

കെഎസ്എഫ് ഡിസി നിർമ്മിച്ച് റിലീസ് ചെയ്യുന്ന അഞ്ചാമത്തെ സിനിമയാണ് ചുരുൾ. നേരത്തെ വനിതകളുടെ സംവിധാനത്തിലുള്ള സിനിമാ പദ്ധതിപ്രകാരം നിർമ്മിച്ച നാല് ചിത്രങ്ങൾ തിയേറ്ററിൽ എത്തിയിരുന്നു.

ഒരു റിട്ടയേർഡ് പോലീസ് ഓഫീസറുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലൂടെ സമൂഹത്തിൽ നിലനിൽക്കുന്ന ജാതിവിവേചനവും ജാതിചിന്തയും ചർച്ചചെയ്യുകയാണ് ചുരുൾ. അരുൺ ജെ മോഹൻ ആണ് സംവിധാനം. പ്രവീൺ ചക്രപാണി ഛായാഗ്രഹണവും ഡേവിസ് മാനുൽ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാൽ, ഡാവിഞ്ചി, അഖില നാഥ്, ഗോപൻ മങ്ങാട്, രജേഷ് ശർമ്മ, കലാഭവൻ ജിന്റോ എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്.

സംഗീതം മധുപോൾ, മേക്കപ്പ് രതീഷ് വിജയൻ, കലാസംവിധാനം നിതീഷ് ചന്ദ്ര ആചാര്യ, വസ്ത്രാലങ്കാരം ഷിബു പരമേശ്വരൻ, സൗണ്ട് ഡിസൈൻ രാധാകൃഷ്ണൻ എസ്., സതീഷ്ബാബു, ഷൈൻ ബി ജോൺ, സൗണ്ട് മിക്സിങ് അനൂപ് തിലക്, വിഎഫ്എക്സ് മഡ്ഹൗസ്, കളറിസ്റ്റ് ബി യുഗേന്ദ്രൻ, പബ്ലിസിറ്റി ഡിസൈൻ കിഷോർബാബു