'അമൃതം ഗമയ' പുസ്തക പ്രകാശനം

Thursday 29 August 2024 12:37 AM IST

ആലപ്പുഴ : നർത്തകിയും അഭിനേത്രിയുമായ അമൃതം ഗോപിനാഥിന്റെ ഏഴരപതിറ്റാണ്ട് നീളുന്ന കലാജീവിതാനുഭവങ്ങളെ ഉൾപെടുത്തിയ ജീവചരിത്ര ഗ്രന്ഥം 'അമൃതം ഗമയ' പുസ്തക പ്രകാശനം മന്ത്രി വീണ ജോർജ് നിർവഹിച്ചു. ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങളിൽ മന്ത്രി വീണ ജോർജിൽ നിന്ന് ആദ്യപ്രതി ജയശ്രീ സൗഭഗം ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥരചയിതാവ് ബി.ജോസുകുട്ടി പുസ്തകം പരിചയപ്പെടുത്തി. ചിക്കൂസ് ശിവൻ, ഡോ. ഷംല ഹലീമ, ആര്യാട് ഭാർഗവൻ, സംഗീത മേനോൻ, സബിതാ മേനോൻ, സന്ധ്യാ രമേശ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement