എന്താണ് നിങ്ങളുടെ 'സെക്ഷ്വൽ ഓറിയന്റേഷൻ'? ചർച്ചയായി ആപ്ലിക്കേഷൻ ഫോം

Thursday 29 August 2024 5:30 PM IST

ഒരു ജോലിക്കായി അപേക്ഷിക്കുമ്പോൾ നമ്മുടെ വിദ്യാഭ്യാസ യോഗ്യതകളും ഹോബികളുമൊക്കെ ചോദിക്കാറുണ്ട്. ആപ്ലിക്കേഷൻ ഫോമിലും ഇതൊക്കെ ഉണ്ടാകും. എന്നാൽ ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?

അത്തരമൊരു ചോദ്യമുള്ള ആപ്ലിക്കേഷൻ ഫോമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇത് ഏത് കമ്പനിയുടെ ആപ്ലിക്കേഷൻ ഫോമാണെന്നോ, ആരാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതെന്നോ വ്യക്തമല്ല.

ഇന്റേൺഷിപ്പിനായിട്ടുള്ള ആപ്ലിക്കേഷൻ ഫോമാണ് ഇതെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.ജെൻഡർ എന്ന കോളത്തിൽ പുരുഷനാണെന്ന് എഴുതിയിട്ടുണ്ട്. ട്രാൻസ്മാൻ ആണോ എന്നും ചോദിക്കുന്നുണ്ട്. അതിന് നോ എന്നും എഴുതിയിരിക്കുന്നത് കാണാം.

സ്‌ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഒരു ജോലി അപേക്ഷയിലെ ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ നിയമസാധുതയെ നിരവധി പേർ ചോദ്യം ചെയ്തു. അത്തരം ചോദ്യങ്ങൾ വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് ചിലർ വാദിച്ചു. ജോലി ചെയ്യാൻ കഴിവ് നോക്കിയാൽ പോരേ എന്നാണ് മിക്കവരും ചോദിക്കുന്നത്.


''എനിക്ക് വളരെക്കാലമായി ഒരു ജോലിക്ക് വേണ്ടി അപേക്ഷിക്കേണ്ടി വന്നിട്ടില്ല. ലൈംഗിക ആഭിമുഖ്യം എന്താണെന്ന് ചോദിക്കുന്നത് സാധാരണമാണോ? ഇത് നിയമപരമാണോ? എന്താണ് നിങ്ങളുടെ അഭിപ്രായം''-എന്നാണ് ഒരാൾ ചോദിക്കുന്നത്. ചിലർ ഈ സ്‌ക്രീൻഷോട്ടിനെ പിന്തുണച്ചിട്ടുണ്ട്.''ഇത് നിയമപരവും വളരെ സാധാരണവുമാണ്.'- എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്‌തിട്ടുണ്ട്.

Advertisement
Advertisement