കേരള കോൺഗ്രസ് പ്രതിഷേധ സമരം

Sunday 01 September 2024 9:48 PM IST

പൊൻകുന്നം : കാഞ്ഞിരപ്പള്ളി - മണിമല റോഡിന്റെ കാഞ്ഞിരപ്പള്ളി മുതൽ മണ്ണനാനി വരെയുള്ള ഏഴുകിലോമീറ്റർ ദൂരം പുനരുദ്ധാരണ ജോലികൾ നടത്താത്തതിൽ കേരള കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴ നട്ട് പ്രതിഷേധിച്ചു. വൈസ്‌ചെയർമാൻ ജോസഫ് എം.പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. സി.വിതോമസുകുട്ടി അദ്ധ്യക്ഷത വഹിച്ചു. ലാജി മാടത്താനിക്കുന്നേൽ, മറിയാമ്മ ജോസഫ്, അഡ്വ.പി.സി.മാത്യു, മോളിക്കുട്ടി ജേക്കബ്, അഭിലാഷ് ചുഴികുന്നേൽ, ജോഷി ഞള്ളിയിൽ, ജോസ് പാനാപ്പള്ളി, ജോസഫ് പാട്ടത്തിൽ, സണ്ണി കുര്യാക്കോസ്, ജോസുകുട്ടി മുട്ടത്ത്, ജോസഫ് ആലപ്പാട്ട്, ബാബു മടിയത്തേൽ, സജി പഴയിടം, ബിജു ജേക്കബ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement