'ചുമരിൽ വലിഞ്ഞു കയറുന്ന സ്ത്രീരൂപം', ജയിലിനുള്ളിൽ പ്രേതത്തെ കണ്ട് ഭയന്ന് തടവുകാർ, അന്വേഷിക്കണമെന്ന് ആവശ്യം

Sunday 04 August 2019 6:42 PM IST

ന്യൂഡൽഹി: രാത്രിയിൽ ഭയാനകമായ ശബ്ദം കേട്ട് ഞെട്ടിയുണരുമ്പോൾ പ്രേതത്തെ കാണുന്നവെന്ന് തടവുപുള്ളികൾ. ഒരു സ്ത്രീയുടെ ശബ്ദമാണ് കേൾക്കുന്നതെന്നും ആ രൂപം ചുമരിൽ വലിഞ്ഞുകയറുന്നതാണ് കാണുന്നുവെന്നും ചില തടവുപുള്ളികൾ പറയുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും സുരക്ഷിതമായ ജയിലായ ദില്ലിയിലെ തീഹാർ ജയിലിലെ തടവുകാർക്കാണ് ഈ അനുഭവം ഉണ്ടായിരിക്കുന്നത്.. പ്രേതത്തെ കാണുന്നത് നിത്യസംഭവമായതോടെ ജയിൽ അധികൃതർക്ക് തലവേദനയായിരിക്കുകയാണ്.

നിരവധി പരാതിയാണ് പ്രേതബാധ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജയിൽ അധികൃതർക്ക് ലഭിച്ചിരിക്കുന്നത്. പ്രേ​ത ഭീ​തി​യി​ൽ ത​ട​വു​പു​ള്ളി​ക​ളി​ൽ പ​ല​ർ​ക്കും ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥാ​ണ്. അ​തേ​സ​മ​യം, ശ​രി​യാ​യ കൗ​ൺ​സ​ലിം​ഗ്, വ്യാ​യാ​മം, യോ​ഗ, ധ്യാ​നം എ​ന്നി​വ​യി​ലൂ​ടെ ഇ​ത്ത​രം പേ​ടി മാ​റ്റി​യെ​ടു​ക്കാ​നാണ് ജ​യി​ൽ ജീ​വ​ന​ക്കാ​രു​ടെ ശ്ര​മിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

സ്ത്രീരൂപമാണ് കാണുന്നതെന്നും ഇത് മുമ്പ് ജയിലിൽ ആത്മഹത്യ ചെയ്ത വനിത തടവ് പുള്ളിയുടെ പ്രേതമാണ് എന്നുമുള്ള അഭ്യൂഹങ്ങളാണ് തടവുകാർക്കിടയിൽ പ്രചരിക്കുന്നത്. എന്നാൽ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​ത്തെ തുടർന്നാണ് പ​ല​പ്പോ​ഴും ത​ട​വു​പു​ള്ളി​ക​ളെ ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തെ​ന്ന് സ​ർ ഗം​ഗാ​റാം ആ​ശു​പ​ത്രി​യി​ലെ മ​നഃ​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി രാ​ജീ​വ് മേ​ത്ത പറഞ്ഞു.