കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Tuesday 03 September 2024 1:07 AM IST

അരൂർ: മെത്താംഫിറ്റാമിനും കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. അരൂർ പഞ്ചായത്ത്‌ 11-ാം വാർഡ് ചന്തിരൂർ കൈതവളപ്പ് കോളനിയിൽ ജിഹാസിനെ (31)യാണ് എക്സൈസ് കുത്തിയതോട് റേഞ്ച് ഇൻസ്‌പെക്ടർ പി.സി.ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയായിരുന്നു. ചന്തിരൂരിലെ ഇയാളുടെ വീട്ടിൽ നിന്ന് 10.778 ഗ്രാം മെത്താംഫിറ്റാമിനും 100 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പ്രതിയെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് എക്സൈസ് അറിയിച്ചു.