 ഹൈക്കോടതിയിൽ നിയമനം -- ജില്ലാ ജഡ്‌ജിമാ‌ർക്ക് രൂക്ഷ വിമർശനം

Tuesday 03 September 2024 4:12 AM IST

ന്യൂഡൽഹി: ഹൈക്കോടതി ജഡ്‌ജി നിയമനത്തിന് തങ്ങളെയും പരിഗണിക്കണമെന്ന കേരളത്തിലെ രണ്ട് മുതിർന്ന ജില്ലാ ജഡ്‌ജിമാ‌രുടെ ആവശ്യത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. തൃശൂർ ജില്ലാ ജഡ്‌ജി സൈദലവി പി.പി, തലശേരി ജില്ലാ ജഡ്‌ജി കെ.ടി. നിസാർ അഹമ്മദ് എന്നിവരാണ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ ഭട്ടി എന്നിവരുടെ ബെഞ്ച് ഇതിൽ അതൃപ്‌തി പ്രകടിപ്പിച്ചു. കൊളീജിയം പരിഗണിക്കാത്തതിനാൽ സുപ്രീംകോടതിയെ സമീപിച്ച് നടത്തിയെടുക്കാനാണോ ശ്രമമെന്നും ചോദിച്ചു. ഇതോടെ ഇരുവരും ഹർജി പിൻവലിച്ചു. 27 വർഷം സർവീസുണ്ടായിട്ടും കൊളീജിയം തങ്ങളെ തഴഞ്ഞെന്നാണ് ജില്ലാ ജഡ്‌ജിമാരുടെ പരാതി.

Advertisement
Advertisement