വെഞ്ഞാറമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഡിസിഎ കോഴ്സ് അദ്ധ്യാപക നിയമനം

Tuesday 03 September 2024 1:23 PM IST

തിരുവനന്തപുരം: വെഞ്ഞാറമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി ആരംഭിക്കുന്ന ഡിസിഎ (D.C.A.) കോഴ്സിലേക്ക് കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. MSc Computer Science, MCA, MTech മുതലായവയോ തത്തുല്യ യോഗ്യതയോ ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 06/09/2024 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ഓഫീസുമായി ബന്ധപ്പെടുക.

Advertisement
Advertisement