"കാരവാനിൽ സെക്‌സ് നടക്കുന്നുണ്ട്, മദർ തെരേസയെപ്പോലൊരു റോൾ ചെയ്‌തു; പക്ഷേ റിലീസ് ചെയ്യാൻ സമ്മതിച്ചില്ല"

Tuesday 03 September 2024 4:45 PM IST

സിനിമാ സെറ്റുകളിൽ വസ്ത്രം മാറാനൊക്കെ സൗകര്യമുണ്ടായിരുന്നുവെന്ന് നടി ഷക്കീല. എന്നാൽ ചില സമയങ്ങളിൽ, മലയടിവാരത്തും മറ്റും ഷൂട്ടിംഗ് നടക്കുമ്പോൾ തുണി കൊണ്ട് മറച്ച് വസ്ത്രം മാറിയിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷക്കീല. 'ഇപ്പോൾ കാരവാനുകളുണ്ട്. കാരവാനുകൾ വസ്ത്രം മാറാൻ മാത്രമാണോ ഉപയോഗിക്കുന്നത്. അതിലെല്ലാം നടക്കുന്നുണ്ട്. ഡിന്നർ നടക്കും, ലഞ്ച് നടക്കും, സെക്സ് നടക്കും, എല്ലാം നടക്കും. ഞാൻ കണ്ടിട്ടില്ല. പക്ഷേ കേട്ടിട്ടുണ്ട്.'- അവർ വ്യക്തമാക്കി. കുറേപ്പേർ അവസരം ഇല്ലാതാക്കിയിട്ടുണ്ടെന്നും ഷക്കീല പറയുന്നു. ഞാൻ മദർ തെരേസ പോലൊരു റോൾ ചെയ്തു. മദർ തെരേസ അല്ല. അതുപോലത്തെ ഒരു കഥാപാത്രം ചെയ്തു. ഇപ്പോൾ 15 വർഷമായി. അത് റിലീസ് ചെയ്യാൻ അവർ സമ്മതിച്ചില്ല. ആ സംവിധായകനോട് ഞാൻ വേണ്ടെന്ന് പറഞ്ഞതാണ്. അമ്മാ നിങ്ങളുടെ കണ്ണിൽ ഞാൻ സെക്സ് കാണുന്നില്ല, ആ കരുണ കാണുന്നുണ്ട്, അമ്മ തന്നെ ഇത് ചെയ്യണമെന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ടാണ് ചെയ്‌തത്. പക്ഷേ ഇതുവരെ റിലീസ് ആയില്ല.' -ഷക്കീല വ്യക്തമാക്കി. തനിക്ക് ദൈവത്തെ മാത്രമേ പേടിയുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു.

നടി രൂപശ്രീയുടെ വാതിലിൽ മുട്ടുന്നത് നേരിട്ടുകണ്ടിട്ടുണ്ടെന്നും അവരെ രക്ഷിച്ചത് താനാണെന്നും ഷക്കീല തുറന്നുപറഞ്ഞിരുന്നു. എല്ലാ ഭാഷയിലും ഇത്തരത്തിലുള്ള ചൂഷണങ്ങൾ നടക്കുന്നുണ്ട്. മലയാള സിനിമയിൽ അന്നും ഇന്നും പവർ ഗ്രൂപ്പുണ്ട്. 'അവർ തന്നെയാണ് ഇപ്പോഴും സിനിമ ഭരിക്കുന്നത്. മോഹൻലാലും മമ്മൂട്ടിയും അല്ലാതെ വേറെ ആരാണ് പവർ ഗ്രൂപ്പ്. മുകേഷ് ഉണ്ട്, അവർ ഉണ്ട് ഇവർ ഉണ്ട് എല്ലാവരും ഉണ്ട്. പക്ഷേ മെയിൻ മോഹൻലാലും മമ്മൂട്ടിയുമാണ്.'- ഷക്കീല പറഞ്ഞു.