30,954 പേർ പരീക്ഷയെഴുതും

Thursday 05 September 2024 2:25 AM IST

ആലപ്പുഴ: വിവിധ വകുപ്പുകളിലെ ക്ലർക്ക് തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ ജില്ലയിലെ എല്ലാ താലൂക്കുകളിലേയും വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് 7ന് ഉച്ചയ്ക്ക് 1.30 മുതൽ നടക്കും. 30954 ഉദ്യോഗാർത്ഥികളാണ് ജില്ലയിലെ 144 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതുന്നത്. ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗതാഗത തടസം ഉണ്ടാകാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് ഉദ്യോഗാർത്ഥികൾ നേരത്തെ തന്നെ അഡ്മിഷൻ ടിക്കറ്റും ഐഡന്ററിറ്റി കാർഡുമായി പരീഷാകേന്ദ്രങ്ങളിൽ എത്താൻ ശ്രദ്ധിക്കണമെന്ന് പി.എസ്.സി ഓഫീസ് അറിയിച്ചു.

Advertisement
Advertisement