കുസാറ്റ്: സ്‌പോട്ട് അഡ്മിഷൻ

Thursday 05 September 2024 12:38 AM IST

കൊച്ചി: കുസാറ്റ് ബി.ടെക് (ലാറ്ററൽ എൻട്രി) പ്രോഗ്രാമുകളിൽ 7ന് തൃക്കാക്കര ക്യാമ്പസിലെ യൂണിവേഴ്‌സിറ്റി സെമിനാർ കോംപ്ലക്‌സിൽ രാവിലെ 10 മുതൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. ബി.ടെക് സ്‌പോർട്‌സ് ക്വാട്ട സ്‌പോട്ട് അഡ്മിഷനും അന്ന് നടക്കും. ww.admissions.cusat.ac.in, 0484-2577100.

ബി.ടെക്ക് മറൈൻ

എൻജിനിയറിംഗ്

സ്‌കൂൾ ഒഫ് എൻജിനിയറിംഗിൽ (കെ.എം.എസ്.എം.ഇ) ബി.ടെക് മറൈൻ എൻജിനിയറിംഗ് പ്രോഗ്രാമിൽ 9ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. 0484-2576606,9496325080.