യുവതിയ്‌ക്ക് മദ്യം നൽകിയ ശേഷം നടുറോഡിൽ വച്ച് ലൈംഗികപീഡനത്തിന് ഇരയാക്കി, യുവാവ് അറസ്റ്റിൽ
ഉജ്ജയിൻ: യുവതിയ്‌ക്ക് മദ്യം നൽകിയ ശേഷം നടുറോഡിൽ ലൈംഗികപീഡനത്തിന് ഇരയാക്കി യുവാവ്. മദ്ധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇതിനെതിരെ ജനരോഷമുണ്ടായിരുന്നു.
ബുധനാഴ്‌ചയാണ് സംഭവമുണ്ടായത്. വിവാഹവാഗ്‌ദാനം നൽകി യുവതിയെ കൂട്ടിക്കൊണ്ടുവന്ന പ്രതി യുവതിയ്‌ക്ക് മദ്യം നൽകി വശത്താക്കി. ഇതിനുശേഷം നടുറോഡിൽ വച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. ശേഷം പീഡനത്തിനിരയാക്കിയത് പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഇയാൾ സ്ഥലംവിട്ടു.
വീഡിയോ വൈറലായതോടെ സംഭവം പൊലീസിനരികിലെത്തി. ഇതോടെ യുവാവിനെ തേടി കണ്ടെത്തിയ പൊലീസ് അറസ്റ്റ് ചെയ്‌തു. വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിക്കുകയാണ് ഉണ്ടായതെന്ന് പൊലീസും അറിയിച്ചു.
അതേസമയം വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ യുവതിയുടെ കുടുംബത്തിന് കൈമാറുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവ സംഗീത സംവിധായകൻ കഴിഞ്ഞ ദിവസം അറസ്റ്റിലായി. ഏറ്റുമാനൂർ സ്വദേശിയായ എറണാകുളത്ത് താമസിക്കുന്ന ശരത് മോഹനാണ് (40) അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. പാലാരിവട്ടം പൊലീസ് ഇയാളെ വൈക്കത്തുള്ള പെൺസുഹൃത്തിന്റെ വീട്ടിൽനിന്നാണ് പിടികൂടിയത്.
2023 ഒക്ടോബറിലായിരുന്നു യുവതിയെ ഇയാൾ ആദ്യമായി പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് ജില്ലയിലെ വിവിധയടങ്ങളിലെത്തിച്ചും പീഡിപ്പിച്ചു. ഉപദ്രവം സഹിക്കവയ്യതായതോടെ യുവതി നാട്ടിലേക്ക് പോകാൻ തയ്യാറെടുത്തതോടെയാണ് പീഡനദൃശ്യങ്ങൾ കുടുംബത്തിന് കൈമാറുമെന്ന് ഭീഷണിപ്പെടുത്തിയത്. ശരത്ത് മർദ്ദിക്കുകയും കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ചെന്നും യുവതി പരാതിയിൽ പറയുന്നു.