മോഷ്ടാവിനെ നാട്ടുകാർ പിടികൂടി

Friday 06 September 2024 2:42 AM IST

വിയ്യൂർ: തിരൂർ അച്യുതപുരം ക്ഷേത്ര പരിസരത്തെ വീടിനുള്ളിൽ മോഷ്ടിക്കാൻ കയറിയ യുവാവിനെ നാട്ടുകാർ പിടികൂടി. രാപ്പാൾ മഠത്തിൽ സുബ്രഹ്മണ്യൻ അയ്യരുടെ പൂട്ടിയിട്ട വീട്ടിലാണ് മോഷണശ്രമം. വാതിൽ കുത്തിപൊളിക്കുന്ന ശബ്ദം കേട്ട് അയൽവാസികൾ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം കൈമാറുകയും തുടർന്ന് നാട്ടുകാർ സംഘടിച്ചെത്തി മോഷ്ടാവിനെ കയ്യോടെ പിടികൂടുകയുമായിരുന്നു. പിടികൂടിയ അന്യ സംസ്ഥാനക്കാരനായ മോഷ്ടാവിനെ ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ വിയ്യൂർ പൊലീസ് എത്തി അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.