ഡ്രൈവിംഗ് ടെസ്റ്റ് വിജയിക്കുന്നവരുടെ എണ്ണത്തിൽ വൻകുറവ്, യഥാർത്ഥ വില്ലനെ ഒടുവിൽ കണ്ടെത്തി
കോട്ടയം: പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് തുടങ്ങി ഒരു മാസമാകുമ്പോൾ വിജയ ശതമാനത്തിൽ വലിയ കുറവ്. നിബന്ധനകൾ കടുപ്പിച്ചതോടെ പങ്കെടുക്കുന്നവരിൽ പകുതിയിലേറെയും തോൽക്കുകയാണ്.
കഴിഞ്ഞ മാസം ഒന്നിനാണ് ഡ്രൈവിംഗ് ടെസ്റ്റിൽ പുതിയ നിബന്ധനകൾ നടപ്പാക്കിയത്. അതുവരെ ടെസ്റ്റിൽ പങ്കെടുക്കുന്നവരിൽ 70ശതമാനം പേരും ജയിച്ചിരുന്നെങ്കിൽ ഇപ്പോഴത് 35-50 ശതമാനമായി കുറഞ്ഞു. പരാജയപ്പെടുന്നവർ അടുത്ത സ്ളോട്ടിനായുള്ള കാത്തിരിപ്പാണ്. പരാജയപ്പെടുന്നവരിൽ വിദേശത്തേയ്ക്ക് പോകേണ്ടവരുമുണ്ട്.
ലേണേഴ്സ് ലൈസൻസിന്റെ കാലാവധി കഴിയാറായവർ, വിദേശത്തേയ്ക്ക് പോകാൻ തയാറെടുക്കുന്നവരിൽ വിസയും വിമാന ടിക്കറ്റും ഹാജരാക്കുന്നവർക്കും തീയതിയിൽ ഇളവു നൽകും.
എം 80 ഒഴിവായി പകരം ബൈക്ക്
ഇരുചക്ര വാഹന ഡ്രൈവിംഗ് ടെസ്റ്റിൽ നിന്ന് എം 80 ഒഴിവാക്കിയതാണ് പുതിയ പരിഷ്‌കാരങ്ങളിൽ പ്രധാനം. ഇതോടെ ആദ്യ ദിനങ്ങളിൽ ഇരുചക്ര വാഹന ഡ്രൈവിംഗ് ടെസ്റ്റിനെത്തുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. വിജയ ശതമാനത്തിൽ ഇടിവുണ്ടായി. മുൻപ് കൈകൊണ്ട് അഡജസ്റ്റ്ചെയ്ത് വച്ചിരിക്കുന്ന എം80 ബാലൻസ് ചെയ്ത് ഓടിച്ചാൽ മതിയായിരുന്നെങ്കിൽ ഇക്കുറി കാലുകൊണ്ട് ഗിയർമാറ്റുന്ന ബൈക്കുകളിലേയ്ക്ക് മാറി. എം 80യിൽ പരിശീലനം നേടിയവർ പിന്നീട് ബൈക്കുകളിലും പരിശീലനം നേടിയാണ് ടെസ്റ്റിനെത്തുന്നത്.
പരാജയപ്പെടുന്നവർ 70% വരെ
ടെസ്റ്റ് കടുപ്പം, റോഡ് ടെസ്റ്റും പ്രയാസം
പരീക്ഷയും നിരീക്ഷണവും കർശനം
ചെറിയ ന്യൂനതയ്ക്കും പരാജയം
8, എച്ച് ടെസ്റ്റിൽ നല്ല പരിശീലനം അനിവാര്യം