ചൈനയുടേതടക്കം ഭീഷണി അവസാനിപ്പിക്കും, ഇന്ത്യയിൽ ആയുധനിർമാണത്തിന് വമ്പൻ പ്രതിരോധ കമ്പനി

Friday 06 September 2024 2:20 PM IST

ന്യൂഡൽഹി: പോളണ്ടിൽ നിന്നുള്ള വമ്പൻ പ്രതിരോധ കമ്പനി ഡബ്ളിയുബി ഗ്രൂപ്പ് ഇന്ത്യയിൽ ആയുധ നിർമ്മാണമടക്കം സഹകരണത്തിന് ഒരുങ്ങുന്നു. ഇന്ത്യയെ വലിയൊരു വിപണിയായും അതോടൊപ്പം വ്യവസായ പങ്കാളിയായും കാണുന്നതായി ഡബ്ളിയു‌ബി ഗ്രൂപ്പിന്റെ പ്രസിഡന്റും സിഇഒയുമായ പിയോട്ടർ വോജി‌ചോവ്‌സ്‌കി പറഞ്ഞു. ദി ഹിന്ദുവിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വോജി‌ചോവ്‌സ്‌കി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് ഇന്ത്യൻ വിപണിയെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു. ഇലക്‌ട്രോണിക്‌സ്,​ സോഫ്‌റ്റ്‌വെയർ അടക്കം കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ വലിയ വിതരണക്കാരാകാൻ ഇന്ത്യയ്‌ക്ക് സാധിക്കുമെന്ന് വോജി‌ചോവ്‌സ്‌കി പറഞ്ഞു.

ഇതിനകം ഇന്ത്യയിൽ ഡബ്ളിയുബി ഇലക്‌ട്രോണിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നപേരിൽ ഒരു സംയുക്ത സംരംഭം ആരംഭിച്ചിട്ടുണ്ട്. കമ്പനിയിൽ ഭൂരിഭാഗം ഓഹരിയും നിയമപ്രകാരം ഇന്ത്യക്കാർക്കാണ്. പോളണ്ടിൽ ആൾബലം കുറവാണെന്നും എന്നാൽ ഇന്ത്യയിൽ അത് ആവശ്യത്തിനുണ്ടെന്നും കമ്പനി പറയുന്നു. ഏത് മേഖലയിലും ഇന്ത്യയ്‌ക്ക് അറിവ് കൈമാറുന്നതിനും പുതിയവ നിർമ്മിക്കുന്നതിനും തങ്ങൾക്ക് തടസങ്ങളില്ലെന്ന് കമ്പനി സിഇഒ വ്യക്തമാക്കുന്നു.

1997ൽ സ്ഥാപിച്ച ഡബ്ളിയുബി ഗ്രൂപ്പിന് ഇന്ന് 20 കമ്പനികളുണ്ട്. രണ്ടര ലക്ഷം ജീവനക്കാരാണ് കമ്പനിയിൽ ജോലി നോക്കുന്നത്. മാതൃകമ്പനിയായ ഡബ്ളിയു‌ബി ഇലക്‌ട്രോണിക്‌സിലടക്കമാണിത്. ഇലക്‌ട്രോണിക്‌സ് സാധനങ്ങളുടെ നിർമ്മാണത്തിലൂടെ രംഗം പിടിച്ച കമ്പനിയുടെ ആളില്ലാ പറക്കും വാഹനങ്ങൾ (യുഎവി), ഡ്രോണുകൾ എന്നിവ വളരെയധികം ശ്രദ്ധ നേടി. യുക്രെയിൻ യുദ്ധത്തിലെ ഇവയുടെ ഉപയോഗമാണ് പ്രതിരോധ രംഗത്ത് അന്താരാഷ്‌ട്ര ശ്രദ്ധ നേടാൻ ഇടയായത്. കമ്പനിയുടെ വാർമേറ്റ്, ഫ്ളൈ ഐ എന്നീ ആളില്ലാ വാഹനങ്ങൾ ഏറെ ശ്രദ്ധ നേടി. 2021ൽ ഇവ 2000 എണ്ണമാണ് വിതരണം ചെയ്‌തതെങ്കിൽ ഇപ്പോഴത് 5000 ആയി ഉയർന്നു.

ഇന്ത്യൻ സൈന്യത്തിൽ നിന്നും തങ്ങളുടെ പ്രതിരോധ ഉപകരണങ്ങൾക്ക് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കമ്പനി പറയുന്നു. വാർമേറ്റ് എന്ന യുഎവിയാണ് ഇന്ത്യ ഉപയോഗിച്ചത്. റേഞ്ച് ഡ്രോണുകൾ, കൗണ്ട‌ർ ഡ്രോൺ സംവിധാനങ്ങൾ, മറ്റ് യുദ്ധോപകരണങ്ങൾ എന്നിവ കമ്പനിയിൽ നിന്നും അടിയന്തര ആവശ്യത്തിനായി വാങ്ങിയിരുന്നു,

Advertisement
Advertisement