20 ഓളം പേർ സി.പി.ഐയിൽ ചേർന്നു

Saturday 07 September 2024 1:05 AM IST

അമ്പലപ്പുഴ: സി.പി.ഐയിലേക്ക് 20ഓളം വനിതകൾ ഉൾപ്പെടെ അംഗത്വമെടുത്തു . സി.പിഎം പുന്നപ്ര സൗത്ത് പതിനാറാം വാർഡ് കൊച്ചു പൊഴി മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന റീത്താമ്മ ബൈജുവും (സാലി ) ഇരുപതോളം വനിതകളുമാണ് ,​ സി.പി.എം ബന്ധം ഉപേക്ഷിച്ച് സി.പി.ഐയിൽ അംഗത്വമെടുത്തത്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.വി.മോഹൻദാസ് മണ്ഡലം സെക്രട്ടറി ഇ .കെ. ജയൻ എന്നിവർ അംഗങ്ങളെ സ്വീകരിച്ചു. മണ്ഡലം അസി.സെക്രട്ടറി സി.വാമദേവ് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കരുമാടി ഗോപൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ പി.എച്ച്. ബാബു, എം.ഷീജ എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ജി .സുബീഷ്, ട്രില്ലി എന്നിവർ പങ്കെടുത്തു.

Advertisement
Advertisement