'ആ കുട്ടി ഗാന്ധിയെ തൊട്ടു' പ്രകാശനം ചെയ്തു

Saturday 07 September 2024 2:29 AM IST

തിരുവനന്തപുരം വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികസ്മരണികയായി 'ആ കുട്ടി ഗാന്ധിയെ തൊട്ടു" എന്ന ശബ്ദപുസ്തകം പ്രകാശനം ചെയ്തു.നെടുമങ്ങാട് മഞ്ച ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ തയ്യാറാക്കിയ ശബ്ദപുസ്തകം അദ്ധ്യാപക ദിനത്തോടുനുബന്ധിച്ച് മന്ത്രി വി.ശിവൻകുട്ടി ഫേസബുക്ക് പേജിലൂടെയാണ് പ്രകാശനം ചെയ്തത്. വെബ്സൈറ്റ് ലിങ്ക്: https://radiomancha.blogspot.com/p/akgt.html വിദ്യാർത്ഥിയായിരുന്ന വൈക്കം മുഹമ്മദ് ബഷീർ വൈക്കം സത്യഗ്രഹകാലത്ത് മഹാത്മാ ഗാന്ധിയെ തൊട്ടതിനെ അടിസ്ഥാനമാക്കി അൻവർ അലി 'ഗാന്ധിത്തൊടൽ മാല' എന്ന പേരിൽ പ്രസിദ്ധപ്പെടുത്തിയ കവിതയെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങളാണ് ശബ്ദപുസ്തകത്തിലുള്ളത്.

എഴുത്തുകാരൻ ജയമോഹൻ, വി.എം.ഗിരിജ, കെ.സി.നാരായണൻ, പി.പി.രാമചന്ദ്രൻ, കെ.കെ.കൃഷ്ണകുമാർ, റഫീക്ക് അഹമ്മദ്, ജ്യോതിബായി പരിയാടത്ത്,എൻ.ജി.നയനതാര, അജയ് പി. മങ്ങാട്ട്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, കല്പറ്റ നാരായണൻ, ബി.ബാലചന്ദ്രൻ എന്നിവർക്കൊപ്പം കോട്ടൺഹിൽ ഗേൾസ് സ്കൂളിലെ വിദ്യാർത്ഥി എസ്.ഉമയും ഈ ശബ്ദപുസ്തകത്തിൽ സംസാരിച്ചിട്ടുണ്ട്.

Advertisement
Advertisement