പൂജ ഖേദ്‌‌കറിനെ ഐ.എ.എസിൽ നിന്ന് പുറത്താക്കി

Sunday 08 September 2024 12:00 AM IST

ന്യൂഡൽഹി: വ്യാജ രേഖ ഉപയോഗിച്ച് ഒ.ബി.സി സംവരണ, വികലാംഗ ആനുകൂല്യം നേടിയെന്ന് ആരോപണം നേരിടുന്ന മഹാരാഷ്ട്രാ കേഡർ ഉദ്യോഗസ്ഥ പൂജാ ഖേദ്‌കറിനെ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ നിന്ന് പുറത്താക്കി കേന്ദ്രസർക്കാർ. പ്രൊബേഷൻ കാലാവധിയിലുള്ള പൂജയെ സർവീസിലേക്കെടുക്കാൻ യോഗ്യതയില്ലെന്ന് കണ്ടെത്തിയാണ് പുറത്താക്കിയത്.

ആരോപണങ്ങളുയർന്നതിന് പിന്നാലെ യു.പി.എസ്.സി ജൂലായ് 31 ന് പൂജയുടെ ഐ.എ.എസ് തിരഞ്ഞെടുപ്പ് റദ്ദാക്കുകയും ഭാവി പരീക്ഷകളിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.34 കാരിയായ പൂജ ഖേദേക്കർ പ്രത്യേക ഓഫീസും ഔദ്യോഗിക കാറും ആവശ്യപ്പെട്ടതും സ്വകാര്യ കാറിൽ അനധികൃതമായി ബീക്കൺ ഉപയോഗിച്ചതും വിവാദമായതിന് പിന്നാലെയാണ് ജോലി കിട്ടാൻ വ്യാജ രേഖകളുപയോഗിച്ചതും മറ്റും പുറത്തു വന്നത്. തുടർന്ന് പൂജയെ ഐ.എ.എസ് അക്കാഡമിയിലേക്ക് തിരിച്ചു വിളിക്കുകയും ചെയ്തു.

Advertisement
Advertisement