ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരം, എന്നാൽ മോഹൻലാൽ ആരുടെ ഫാനാണെന്നറിയാമോ
മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്നു വിശേഷിപ്പിക്കുന്ന സൂപ്പർതാരമാണ് മോഹൻലാൽ. ഏറ്റവും കൂടുതൽ ഫാൻബേസ് ഉള്ള താരം കൂടിയാണ് അദ്ദേഹം. എന്നാൽ ഏവരും ആരാധിക്കുന്ന മോഹൻലാൽ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന സിനിമാതാരം ആരെയെന്നറിയാമോ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അക്കാര്യം തുറന്നുപറഞ്ഞത്.
ഒരു കാലത്തെ തമിഴ് സൂപ്പർതാരവും തമിഴ് നാട് മുൻ മുഖ്യമന്ത്രിയുമായ എം.ജി.ആറിന്റെ ഏറ്റവും വലിയ ഫാനാണ് താനെന്നാണ് മോഹൻലാൽ അഭിമുഖത്തിൽ വ്യക്തമാക്കിയത്. ഇരുവർ സിനിമയുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു സൂപ്പർ താരത്തിന്റെ മറുപടി. തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ കഥപറഞ്ഞ ഇരുവർ എം.ജി.ആർ, കരുണാനിധി, ജയലളിത എന്നിവരെ കേന്ദ്രബിന്ദുവാക്കിയാണ് മണിരത്നം അണിയിച്ചൊരുക്കിയത്. എം.ജി.ആറായി മോഹൻലാലും കരുണാനിധിയുടെ വേഷത്തിൽ കരുണാനിധിയും ജയലളിതയായി ഐശ്വര്യ റായിയുമാണ് എത്തിയത്. എ.ജി.ആറിനെ കണ്ടിട്ടുണ്ടെന്നും പരിചയപ്പെട്ടിട്ടുണ്ടെന്നും അഭിമുഖത്തിൽ മോഹൻലാൽ പറയുന്നു അദ്ദേഹത്തിന്റെ ഭയങ്കര ഫാൻ ആണെന്നും മോഹൻലാൽ വ്യക്തമാക്കി. എ.ജി.ആറിന് പല മാനറിസങ്ങളുണ്ടായിരുന്നു. പക്ഷേ സിനിമയിൽ അദ്ദേഹത്തിന്റെ മാനറിസങ്ങളെ അനുകരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അവ കഥാപാത്രത്തിലേക്ക് കൊണ്ടുവരാതിരിക്കാനാണ് ശ്രമിച്ചതെന്നും മോഹൻലാൽ വ്യക്തമാക്കി. എന്നാൽ സിനിമ കണ്ടതിന് ശേഷം എം.ജി.ആറിന്റെ കൂടെയുണ്ടായിരുന്ന പലരം പറഞ്ഞിട്ടുണ്ട് എം.ജി.ആറിന്റെ പേഴ്‌സണൽ ലൈഫിലെ പല മാനറിസങ്ങളും തനിക്കുണ്ടെന്ന്. അതിനുള്ള ഉദാഹരണങ്ങളും മോഹൻലാൽ അഭിമുഖത്തിൽ പറയുന്നു. ഇന്ത്യൻ സിനിമകളിലെ ഏറ്റവും മികച്ച 100 സിനിമകളിലൊന്നാണ് ഇരുവർ എന്നും മോഹൻലാൽ ചൂണ്ടിക്കാട്ടി.
്