അദ്ധ്യാപകരെ ആദരിച്ചു

Monday 09 September 2024 1:51 AM IST

മാന്നാർ : 138വർഷം പഴക്കമുള്ള മാന്നാർ ഊട്ടുപറമ്പ് മലങ്കര സിറിയൻ കാത്തലിക്സ് എൽ.പി സ്കൂളിൽ അദ്ധ്യാപക ദിനാചരണവും അദ്ധ്യാപകരെ ആദരിക്കലും നടന്നു. പി.ടി.എ പ്രസിഡന്റ്‌ ചന്ദ്രലേഖയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മാവേലിക്കര ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ. പ്രസാദ് അദ്ധ്യാപക ദിനാചരണം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് അൽഫോൺസ ഷിബു സ്വാഗതം പറഞ്ഞു. വാർഡ് മെമ്പറും മാന്നാർ ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ വി.ആർ.ശിവപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. കമ്മ്യൂണിറ്റി കൗൺസിലർ പി.ജെ.പ്രജിത സംസാരിച്ചു. പ്രഥമാദ്ധ്യാപിക ടി.ജെ.അൽഫോൻസ ഷിബു, ടെസ്റ്റി തോമസ്, ടി.കെ.സെലിൻ , അനീസ.ബി.എ, ജിജി പ്രിൻസ് , സോണിയ പി .ജോൺഎന്നിരെ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബി.കെ.പ്രസാദ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി. ആർ ശിവപ്രസാദ് എന്നിവർ ചേർന്ന് ആദരിച്ചു.

Advertisement
Advertisement