ലൈംഗിക ആരോപണം: ബംഗാളി സംവിധായകന് സസ്‌പെൻഷൻ
Monday 09 September 2024 1:42 AM IST
കൊൽക്കത്ത: ലൈംഗിക ആരോപണത്തെ തുടർന്ന് പ്രമുഖ ബംഗാളി ചലച്ചിത്ര സംവിധായകൻ അരിന്ദം സില്ലിനെ സിനിമാ സംഘടനയായ ഡയറക്‌ടേഴ്സ് അസോസിയേഷൻ ഒഫ് ഈസ്റ്റേൺ ഇന്ത്യയിൽ (ഡി.എ.ഇ.ഐ) നിന്ന് അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്തു. പ്രാഥമിക തെളിവുകൾ കണക്കിലെടുത്താണ് നടപടിയെന്നാണ് റിപ്പോർട്ട്. അന്വേഷിച്ച് കാര്യങ്ങൾ ബോധ്യപ്പെടും വരെ സില്ലിനെ സസ്‌പെൻഡ് ചെയ്യുന്നുവെന്ന് അസോസിയേഷൻ അറിയിച്ചു. മാസങ്ങൾക്ക് മുമ്പ് സിനിമയുടെ സെറ്റിൽ വച്ച് നടിയോട് മോശമായി പെരുമാറിയതാണ് വിവാദത്തിന് തുടക്കമിട്ടത്. ഒരു ഷോട്ട് വിശദീകരിക്കുന്നതിനിടെ സിൽ തന്റെ കവിളിൽ ചുംബിച്ചതായി നടി ആരോപിച്ചു.
സംസ്ഥാന വനിതാ കമ്മീഷനിൽ പരാതിയും നൽകിയിരുന്നു. കമ്മിഷന് മുന്നിൽ ഹാജരായ സംവിധായകൻ മാപ്പ് എഴുതി നൽകിയിരുന്നു.