എ.എൻ. ഹരിഹരൻ
Monday 09 September 2024 8:16 PM IST
പെരുമ്പാവൂർ: പെരുമ്പാവൂർ അഡ്വ.കെ. ഹരിഹരയ്യർ റോഡിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം 'ശ്രീനിവാസിൽ" എ.എൻ. ഹരിഹരൻ (93) ചെന്നൈയിൽ നിര്യാതനായി. പെരുമ്പാവൂർ ട്രാവൻകൂർ റയോൺസിൽ ദീർഘകാലം ഉദ്യോഗസ്ഥനായിരുന്നു. ഹോട്ടൽ ബിസിനസ്, സ്റ്റീൽ പാത്ര വ്യാപാരം, ശ്രീനിവാസ് ബാങ്ക് എന്നിവ പെരുമ്പാവൂർ നഗരത്തിൽ നടത്തിയിരുന്നു. പെരുമ്പാവൂർ വടർകുറ്റി ബ്രാഹ്മണ സമൂഹം പ്രസിഡന്റ്, അഡ്വ.കെ. ഹരിഹരയ്യർ മെമ്മോറിയൽ നഴ്‌സറി ആൻഡ് എൽ.പി.സ്‌കൂൾ പ്രസിഡന്റ് എന്നി നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ കമല. മക്കൾ: ശ്രീനിവാസൻ (ചാർട്ടേഡ് അക്കൗണ്ടന്റ്, ബംഗളൂരു), വിജയലക്ഷ്മി (ചെന്നൈ), ഡോ. അനുരാധ (ഹൈദരാബാദ്), ബാലകൃഷ്ണൻ (ചെന്നൈ). മരുമക്കൾ: ലക്ഷ്മി, രങ്കനാഥൻ (റിട്ട.ഐ.ഒ.ബി), സേതുനാഥ്, ഡോ. സൗമ്യ.