യു.​എ.​ഇ​യി​ൽ​ ​നി​ന്ന് ​കൂ​ടു​തൽ ക്രൂ​ഡ്​​ ​ഓ​യി​ൽ,​​​ ​പ്ര​കൃ​തി​വാ​ത​കം

Tuesday 10 September 2024 4:52 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​ആ​ണ​വോ​ർ​ജം,​ ​പെ​ട്രോ​ളി​യം,​ ​ഫു​ഡ് ​പാ​ർ​ക്കു​ക​ളു​ടെ​ ​വി​ക​സ​നം​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ൽ​ ​നാ​ല് ​ക​രാ​റു​ക​ളി​ൽ​ ​ഒ​പ്പി​ട്ട് ​ഇ​ന്ത്യ​യും​ ​യു.​എ.​ഇ​യും.​ ​കൂ​ടു​ത​ൽ​ ​ക്രൂ​ഡ് ​ഓ​യി​ലും​ ​പ്ര​കൃ​തി​വാ​ത​ക​വും​ ​കി​ട്ടാ​ൻ​ ​ഇ​തോ​ടെ​ ​അ​വ​സ​ര​മൊ​രു​ങ്ങി. ര​ണ്ടു​ ​ദി​വ​സ​ത്തെ​ ​സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ ​അ​ബു​ദാ​ബി​ ​കി​രീ​ടാ​വ​കാ​ശി​ ​ഷെ​യ്ഖ് ​ഖാ​ലി​ദ് ​ബി​ൻ​ ​മു​ഹ​മ്മ​ദ് ​ബി​ൻ​ ​സാ​യി​ദ് ​അ​ൽ​ ​ന​ഹ്യാ​നും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യും​ ​ന​ട​ത്തി​യ​ ​കൂ​ടി​ക്കാ​ഴ്‌​ച​യ്‌​ക്കു​ ​ശേ​ഷ​മാ​ണ് ​ധാ​ര​ണ​യി​ൽ​ ​ഒ​പ്പി​ട്ട​ത്. ഡ​ൽ​ഹി​ ​ഹൈ​ദ​രാ​ബാ​ദ് ​ഹൗ​സി​ലാ​യി​രു​ന്നു​ ​കൂ​ടി​ക്കാ​ഴ്‌​ച.​ ​രാ​ഷ്‌​ട്ര​പ​തി​ ​ദ്രൗ​പ​ദി​ ​മു​ർ​മു​വി​നെ​യും​ ​ന​ഹ്യാ​ൻ​ ​ക​ണ്ടു.​ ​ഇ​ന്ന് ​അ​ദ്ദേ​ഹം​ ​മും​ബ​യി​ൽ​ ​ഇ​രു​ ​രാ​ജ്യ​ങ്ങ​ളി​ലെ​യും​ ​വ്യ​വ​സാ​യ​ ​പ്ര​മു​ഖ​ർ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​ബി​സി​ന​സ് ​ഫോ​റ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കും.

നാ​ല് ​സു​പ്ര​ധാന ക​രാ​റു​കൾ

1​ ​അ​ബു​ദാ​ബി​ ​നാ​ഷ​ണ​ൽ​ ​ഓ​യി​ൽ​ ​ക​മ്പ​നി​യും​(​അ​ഡ്‌​നാ​ക്)​ ​ഇ​ന്ത്യ​ൻ​ ​ഓ​യി​ൽ​ ​കോ​ർ​പ്പ​റേ​ഷ​നും​ ​ത​മ്മിൽ 2.​അ​ഡ്‌​നാ​ക്കും​ ​ഇ​ന്ത്യ​ ​സ്ട്രാ​റ്റ​ജി​ക് ​പെ​ട്രോ​ളി​യം​ ​റി​സ​ർ​വ് ​ലി​മി​റ്റ​ഡും​ ​ത​മ്മി​ലും​ ​അ​ഡ്‌​നാ​ക്കും​ ​ഊ​ർ​ജ്ജ​ ​ഭാ​ര​തും​ ​ത​മ്മി​ലും 3.​ ​ബാ​രാ​ക്കാ​ ​ന്യൂ​ക്‌​ളി​യ​ർ​ ​പ്ളാ​ന്റു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​എ​മി​റേ​റ്റ്സ് ​ന്യൂ​ക്ലി​യ​ർ​ ​എ​ന​ർ​ജി​ ​ക​മ്പ​നി​യും​ ​ന്യൂ​ക്ലി​യ​ർ​ ​പ​വ​ർ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​യും​ ​ത​മ്മിൽ 4​ ​ഫു​ഡ് ​പാ​ർ​ക്കു​ക​ളു​ടെ​ ​വി​ക​സ​ന​ത്തി​നാ​യി​ ​ഗു​ജ​റാ​ത്ത് ​സ​ർ​ക്കാ​രും​ ​അ​ബു​ദാ​ബി​ ​ക​മ്പ​നി​ ​പി.​ജെ.​എ​സ്‌.​സി​യും​ ​ത​മ്മിൽ