അഭിഷേക് ബാനർജി ഡൽഹിയിൽ ഹാജരാകണം
Tuesday 10 September 2024 1:35 AM IST
ന്യൂഡൽഹി : അനധികൃത കൽക്കരി ഖനനക്കേസിൽ തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജിയും ഭാര്യ രുജിരയും ഡൽഹിയിലെ ഇ.ഡി ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകണം. ഇ.ഡി സമൻസ് ചോദ്യം ചെയ്‌ത് ദമ്പതികൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. കേന്ദ്ര ഏജൻസിയുടെ ഡൽഹി ഓഫീസിൽ ഹാജരാകണമെന്ന നിർദ്ദേശത്തെയാണ് ചോദ്യംചെയ്‌തിരുന്നത്. കൊൽക്കത്തയിൽ താമസിക്കുന്നതിനാൽ അവിടത്തെ ഓഫീസിൽ ഹാജരാകാമെന്നും നിലപാടെടുത്തു. എന്നാൽ, ജസ്റ്റിസ് ബേല എം. ത്രിവേദി അദ്ധ്യക്ഷയായ ബെഞ്ച് അംഗീകരിച്ചില്ല.