ബഹിരാകാശത്ത് ആദ്യ സിവിലിയൻ നടത്തം,​സ്‌പേസ് എക്‌സിന്റെ ബഹിരാകാശ എക്‌സ്‌കർഷൻ

Wednesday 11 September 2024 4:03 AM IST

രണ്ട് വനിതകൾ ഉൾപ്പെടെ നാല് സഞ്ചാരികൾ

കെന്നഡി സ്പേസ് സെന്റർ:ചരിത്രത്തിലാദ്യമായി സിവിലിയൻമാരെ ബഹിരാകാശ നടത്തയ്‌ക്ക് അയയ്‌ക്കുന്ന സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ പേടകം വിക്ഷേപിച്ചു.

പൊളാരിസ് ഡോൺ എന്ന ദൗത്യം ജയേഡ് ഐസക്മാൻ ( 41) എന്ന കോടീശ്വരന്റെ ആശയമാണ്. ബഹിരാകാശ സഞ്ചാരിയായ ഐസക്മാനെ കൂടാതെ മുൻ യു. എസ് പൈലറ്റ് സ്കോട്ട് പൊട്ടീറ്റ് ( 50),​ സ്പേസ് എക്സ് ജീവനക്കാരികളും എൻജിനീയർമാരുമായ സാറാ ഗില്ലിസ് (30),അന്ന മേനോൻ ( 38) എന്നിവരാണ് യാത്രിക‌ർ. ഇന്ത്യൻ - യുക്രേനിയൻ വംശജനായ അനിൽ മേനോന്റെ ഭാര്യയാണ് അന്ന മേനോൻ.

ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിലാണ് പേടകം വിക്ഷേപിച്ചത്.

അഞ്ച് ദിവസത്തെ ദൗത്യമാണ്. മൂന്നാം ദിവസമാണ് ബഹിരാകാശ നടത്തം.

പ്രത്യേകതകൾ

സ്വകാര്യ വ്യക്തികളുടെ ആദ്യ ബഹിരാകാശ നടത്തം

സൗരവാത കണങ്ങൾ നിറഞ്ഞ വാൻ അലൻ റേഡിയേഷൻ ബെൽറ്റിലേക്കുള്ള ആദ്യ ദൗത്യം

ക്രൂ ഡ്രാഗൺ എത്തുന്ന ഏറ്റവും വലിയ ഭ്രമണപഥം ( 700 - 1400 കിലോമീറ്റർ)

റെക്കാഡ് 1966ൽ നാസയുടെ ജമിനി 11പേടകം എത്തിയ 1373 കിലോമീറ്റർ

ബഹിരാകാശത്ത് വനിതകൾ എത്തുന്ന ഏറ്റവും വലിയ ദൂരം

സ്പേസ് വാക്ക്

700 കിലോമീറ്റർ ഭ്രമണപഥത്തിൽ

ഗില്ലിസും ഐസക്മാനും വെവ്വേറെ പുറത്തിറങ്ങും

ഇരുവരും 20 മിനിറ്റ് വീതം പുറത്ത്.

പഠനങ്ങൾ

ബഹിരാകാശ റേഡിയേഷൻ ശരീരത്തെ എങ്ങനെ ബാധിക്കും

സ്പേസ് എക്സിന്റെ ഇന്റർനെറ്റ് ഉപഗ്രഹ ശൃംഖലയായ സ്റ്റാർ ലിങ്കിന്റെ ലേസർ കമ്മ്യൂണിക്കേഷൻ സിസ്റ്റം പരീക്ഷിക്കും

30 ശാസ്‌ത്രീയ പരീക്ഷണങ്ങൾ

പുതിയ സ്പേസ് സ്യൂട്ട്

അത്യുഗ്രമായ ചൂടിനെ ചെറുക്കും.

ത്രീഡി പ്രിന്റ് ചെയ്ത ഹെൽമറ്റ്

സൂക്ഷ്‌മ ഉൽക്കകളെ ചെറുക്കുന്ന വൈസർ

വൈസറിൽ ഓക്സിജനും താപനിലയും നിരീക്ഷിക്കാം

താപം പ്രതിരോധിക്കുന്ന ബൂട്ടുകൾ.