പോക്സോ കേസിൽ 20 വർഷം തടവും പിഴയും

Wednesday 11 September 2024 1:10 AM IST

ചേർത്തല : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിലെ പ്രതിക്ക് 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

കുത്തിയതോട് പഞ്ചായത്ത് 15ാം വാർഡിൽ തിരുമല ഭാഗം നികർത്തിൽ വീട്ടിൽ സാബുവിനെയാണ് (55) ചേർത്തല പ്രത്യേക അതിവേഗ കോടതി(പോക്‌സോ) ജഡ്ജി ശിക്ഷിച്ചത്. 2022 ഒക്ടോബറിൽ കുത്തിയതോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. അച്ഛൻ നടത്തിയിരുന്ന തുണിക്കടയിൽ ഞായറാഴ്ച ദിവസം രാവിലെ കട തുറക്കനായെത്തിയ 14 വയസുള്ള ആൺകുട്ടിയെ കടയുടമയുടെ വീട്ടിൽ ജോലിക്ക് വന്ന പ്രതി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്നായിരുന്നു കേസ്. കുത്തിയതോട് എസ്.ഐ ആയിരുന്ന ജി.അജിത്കുമാർ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർന്നുള്ള അന്വേഷണം സ്‌റ്റേഷൻഓഫീസറായിരുന്ന എ.ഫൈസലാണ് നടത്തിയത്.സി.പി.ഒ മാരായ സബിത,ശ്രീവിദ്യ,ഗോപകുമാർ,അനിൽകുമാർ,രജേഷ്,ബിജോയ്,വിനീഷ് ,വൈശാഖൻ, സുജീഷ് മോൻ, മനു,കിംഗ് റിച്ചാർഡ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബീന കാർത്തികേയൻ മഞ്ചാടിക്കുന്നേൽ അഡ്വ.വി.എൽ.ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.