കാപ്പ ചുമത്തി തടങ്കലിലാക്കി
Wednesday 11 September 2024 1:21 AM IST
കായംകുളം: കായംകുളത്ത് കാപ്പാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റുചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം പത്തിയൂർ എരുവ ഇല്ലത്ത് പുത്തൻ വീട്ടിൽ( ജിജീസ് വില്ല)തക്കാളി ആഷിഖ് എന്ന് വിളിക്കുന്ന ആഷിഖിനെയാണ് (28) അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്.
കൊലപാതക ശ്രമം,പിടിച്ചുപറി,തട്ടിക്കൊണ്ട് പോകൽ,അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ആഷിഖിനെ 2017 ലും 2018 ലും 2022 ലും കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ളതാണ്. 2021ൽ ജില്ലയിൽ നിന്നും നാടുകടത്തുകയും ചെയ്തിരുന്നു.