സൈബർ ക്രൈം തടയാൻ കമാൻഡോകൾ വരും

Wednesday 11 September 2024 4:05 AM IST

ന്യൂഡൽഹി: ഓൺലൈൻ തട്ടിപ്പുകൾ തടയാൻ അടിയന്തര നടപടികളിലേക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഏജൻസികളുടെ ഏകോപനത്തിന് പ്രത്യേക കേന്ദ്രം, പൊതു വെബ്പോർട്ടൽ, അന്വേഷണ ഏജൻസികളെ സഹായിക്കാൻ സൈബർ കമാൻഡോകൾ, തട്ടിപ്പുകാരുടെ വിവരങ്ങൾ അടങ്ങിയ രജിസ്റ്റർ എന്നിവയാണ് സജ്ജമാക്കുന്നത്. ഡൽഹിയിൽ ഐ 4സിയുടെ (ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്റർ) ആദ്യ സ്ഥാപക ദിനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നാല് പദ്ധതികൾ അവതരിപ്പിച്ചു.

സൈബർ ഫ്രോഡ് മിറ്റിഗേഷൻ സെന്റർ, സമൻവേ പ്ലാറ്റ്‌ഫോം(കേന്ദ്രീകൃത വെബ്പോർട്ടൽ), സൈബർ കമാൻഡോകൾ, തട്ടിപ്പുകാരുടെ രജിസ്റ്റർ തുടങ്ങിയവയണിവ.

അഞ്ചു വർഷത്തിനുള്ളിൽ 5,000 സൈബർ കമാൻഡോകളെ രംഗത്തിറക്കുമെന്ന് അമിത് ഷാ പറഞ്ഞു.