ആശുപത്രിയിലേക്ക് പോയ ആൾ അപകടത്തിൽ മരിച്ചു

Wednesday 11 September 2024 1:35 AM IST

പത്തനംതിട്ട:ഡയാലിസിസിനായി ആശുപത്രിയിലേക്ക് സ്കൂട്ടറിൽ പോയ അരുവാപ്പുലം മുതുപേഴുങ്കൽ ശ്രീനിലയത്തിൽ പ്രസന്നൻ നായർ(50) അപകടത്തിൽ മരിച്ചു. .കുമ്പഴ - മൈലപ്ര റോഡിൽ കുമ്പഴവടക്ക് തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. ഈ സമയം റോഡിന് കുറുകെ ഇറങ്ങിയ കാൽ നടയാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു. .ഗുരുതര പരിക്കുകളോടെ തിരുവല്ലയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ:അനിത.മകൻ:അക്ഷയ്.പി.നായർ

Advertisement
Advertisement