എഡിജിപിക്കെതിരെ ഇപ്പോൾ നടപടി വേണ്ട, സംരക്ഷിച്ച് മുഖ്യമന്ത്രി

Wednesday 11 September 2024 5:12 PM IST

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാർ ആർഎസ്എസിന്റെ ദേശീയ നേതാക്കളെ കണ്ടതിൽ വിവാദം പുകയവെ സംരക്ഷണം ഒരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ചേർന്ന എൽഡിഎഫ് യോഗത്തിൽ എഡിജിപിക്കെതിരെ നടപടി വേണമെന്ന് ഘടകകക്ഷികൾ ഉന്നയിച്ചെങ്കിലും ഡിജിപിയുടെ അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരാം എന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. എന്നാൽ അജിത് കുമാറിനെതിരെ നടപടി വേണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ നേതൃത്വം പ്രതികരിച്ചു.