രണ്ടരക്കിലോ കഞ്ചാവുമായി 3 യുവാക്കൾ പിടിയിൽ

Friday 13 September 2024 1:31 AM IST

ആലപ്പുഴ: രണ്ടരക്കിലോ കഞ്ചാവുമായി മൂന്നുയുവാക്കളെ ആലപ്പുഴ എക്സൈസ് സംഘം എറണാകുളം കലൂരിലെ ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്തു. കോഴിക്കോട് വടകര സ്വദേശി ഷാഹിദ്, മലപ്പുറം തിരൂർ സ്വദേശി അരുൺ എന്നിവരാണ് അറസ്റ്റിലായത്. മണ്ണഞ്ചേരി സ്വദേശി ശ്രീനാഥിനെ ഓണക്കാലത്ത് ചില്ലറ വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന കഞ്ചാവുമായി പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണ് സംഘം വലയിലായത്. കഞ്ചാവ് വിതരണത്തിനുപയോഗിച്ചിരുന്ന സ്കൂട്ടർ,കഞ്ചാവ് വിറ്റ് കിട്ടിയ 18000 രൂപ , 3 മൊബൈൽ ഫോണുകൾ എന്നിവയും പ്രതികളിൽ നിന്ന് കണ്ടെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു. പരിശോധനയ്ക്കിടെ എക്സൈസിനെ വെട്ടിച്ച് കടന്ന നാലാം പ്രതി തിരുവനന്തപുരം ബോണക്കാട് ബി.എ ഡിവിഷൻ സ്വദേശി മനോജിനുവേണ്ടി (23) അന്വേഷണം ശക്തമാക്കി. സർക്കിൾ ഇൻസ്‌പെക്ടർ മഹേഷിനെ കൂടാതെ ഇൻസ്‌പെക്ടർ എസ്.എസ് സച്ചിൻ, എ. ഇ ഐ പ്രസന്നൻ, പി.ഒ സാബു, റെനി , സി.ഇ. ഒ അരുൺ അശോക്, ജോൺസൺ, ഡ്രൈവർ ഭാഗ്യനാഥ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.