ഭൗതികദേഹത്തിന്റെ കസ്റ്റോഡിയൻ ഡൽഹി എയിംസ്

Friday 13 September 2024 2:29 AM IST

ന്യൂഡൽഹി : സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം ഇനി ഡൽഹി എയിംസിൽ വിദ്യാ‌ർത്ഥികളുടെ പഠനത്തിന്. ഭൗതികശരീരത്തിന്റെ കസ്റ്റോഡിയൻ എയിംസിലെ അനാട്ടമി വകുപ്പാണ്. ഇന്നലെ അനാട്ടമി വകുപ്പിലെ എംബാം നടപടിക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റാതെ അവിടെ തന്നെ സൂക്ഷിക്കാൻ തീരുമാനിച്ചതും അതുകൊണ്ടാണ്. ഇന്ന് വൈകുന്നേരം വിട്ടുനൽകുന്ന മൃതദേഹം പൊതുദർശത്തിന് ശേഷം നാളെ തിരികെയെത്തിക്കും.