പൊതുസ്വീകാര്യനായ ജനറൽ സെക്രട്ടറി
ഹർകിഷൻ സിംഗിന് ശേഷം സി.പി.എം ജനറൽ സെക്രട്ടറി പദത്തിൽ പൊതു സ്വീകാര്യനായി മാറിയ നേതാവാണ് സീതാറാം യെച്ചൂരി. പാർട്ടിയിൽ എത്തിയതുമുതൽ യെച്ചൂരിയുടെ വഴികാട്ടിയായിരുന്നു സുർജിത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ നേതാക്കളുമായി അടുപ്പം പുലർത്തുന്നതിലും മുന്നണി രാഷ്ട്രീയ സംവിധാനത്തിന്റെ വക്താവായതിലും സുർജിത്തിന്റെ സ്വാധീനം കാണാം. 1996,98-2004 ബി.ജെ.പി സർക്കാർ കാലഘട്ടങ്ങളിൽ ഇടത് ഏകോപനസമിതികളിൽ പ്രധാന പങ്കുവഹിച്ചത് സുർജിതിന്റെ നിർദ്ദേശപ്രകാരം.
September 13, 2024