വലിയ ആഘാതമെന്ന് സി.പി.എം
Friday 13 September 2024 2:32 AM IST
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിലെ നിർണായക ഘട്ടത്തിൽ സീതാറാം യെച്ചൂരിയുടെ അകാല വിയോഗം പാർട്ടിക്ക് വലിയ ആഘാതവും ഇടതു മതനിരപേക്ഷ ശക്തികൾക്ക് കനത്ത നഷ്ടവുമാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി. യെച്ചൂരിയോടുള്ള ആദരസൂചകമായി ഡൽഹി പാർട്ടി ആസ്ഥാനമായ എ.ജെ.ജി ഭവനിൽ പാർട്ടി പാതാക താഴ്‌ത്തി. ചൂഷണ രഹിത സമൂഹത്തിനായുള്ള പോരാട്ടം മുന്നോട്ട് കൊണ്ടുപോകലാണ് യെച്ചൂരിക്ക് നൽകാവുന്ന ഏറ്റവും നല്ല ആദരാഞ്ജലി. അതിനായി എല്ലാ പാർട്ടി അണികളും ഒന്നിച്ച് പ്രവർത്തിക്കാനും ആഹ്വാനം ചെയ്തു.