എൻ. ദാമോദരൻ നായർ അന്തരിച്ചു

Saturday 14 September 2024 4:35 AM IST

തിരുവനന്തപുരം: മുൻ വ്യവസായ വകുപ്പ് ഡയറക്ടറും കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിന്റെ ആദ്യകാല മാനേജിംഗ് ഡയറക്ടറുമായിരുന്ന കവടിയാർ ഗോൾഫ് ലിംഗ്സ് മാലിനി വീട്ടിൽ എൻ. ദാമോദരൻ നായർ (88) അന്തരിച്ചു. മുൻ ഡി.ജി.പി എ.ഹേമചന്ദ്രന്റെ ഭാര്യാ പിതാവാണ്.

വ്യവസായ വകുപ്പ് ഡയറക്ടറായിരിക്കേ ദാമോദരൻ നായരുടെ പ്രയത്നഫലമായാണ് 1978ൽ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് ആരംഭിച്ചത്. വ്യവസായ വകുപ്പിന് കീഴിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വികസിപ്പിക്കുന്നതിലും വലിയ പങ്കു വഹിച്ചു. ഫോറിൻ എക്സ്‌പോർട്ട് ഡെവലപ്മെന്റ് കൗൺസിൽ മെമ്പർ സെക്രട്ടറിയായും മുൻ ഗതാഗത മന്ത്രി കെ.നാരായണ കുറുപ്പിന്റെ പ്രൈവറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന ആർ.ബാലകൃഷ്ണപിള്ളയുടെ അനന്തിരവനാണ്. ഭാര്യ ചിത്രകാരിയായ വാസന്തി ദാമോദരൻ. മക്കൾ: മഹേഷ് (ഇന്ത്യൻ പോസ്റ്റൽ സർവീസ്), മാലിനി ഹേമചന്ദ്രൻ. മരുമക്കൾ: സിന്ധു മഹേഷ്,

എ. ഹേമചന്ദ്രൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൈക്കാട് ശാന്തി കവാടത്തിൽ.