ലഹരിമരുന്നുമായി അസാം സ്വദേശികൾ പിടിയിൽ
Saturday 14 September 2024 1:14 AM IST
കൊച്ചി: അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി മരുന്ന് വില്പന നടത്തുന്ന സംഘത്തിലെ കണ്ണികളായ അസം സ്വദേശികൾ അറസ്റ്റിൽ. അസം മംഗൾദായ് സ്വദേശികളായ അലി അഹമ്മദ് (35), മഹറുൾ ഇസ്ലാം(29) എന്നിവരെ കൊച്ചി സിറ്റി ഡാൻസാഫ് സംഘമാണ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് 1.12 കിലോ കഞ്ചാവും 3.5 ഗ്രാം ബ്രൗൺ ഷുഗറും പിടികൂടി. തൃക്കാക്കര ചെമ്പുമുക്ക് ഭഗത്തുനിന്നാണ് പ്രതികൾ അറസ്റ്റിലായത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ബ്രൗൺ ഷുഗർ അടക്കമുള്ള ലഹരി വസ്തുക്കൾ വില്പന നടത്തുന്നവരെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ഡാൻസാഫ് സംഘം പ്രതികളെ നിരീക്ഷിച്ച് വരികയായിരുന്നു. തൊഴിലാളികൾക്ക് ലഹരി എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.