ജാമ്യം കിട്ടിയ നാലാമത്തെ ആം ആദ്മി നേതാവ്

Saturday 14 September 2024 1:06 AM IST

ന്യൂഡൽഹി: മദ്യനയക്കേസിൽ ജാമ്യം നേടിയ നാലാമത്തെ ആം ആദ്മി നേതാവാണ് കേജ്‌‌രിവാൾ. മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, വിജയ് നായർ എന്നിവരാണ് മറ്റുള്ളവർ.

കേജ്‌രിവാളിനെ സി.ബി.ഐ അറസ്റ്റു ചെയ്തതിൽ ജഡ്ജിമാർക്ക് ഭിന്നാഭിപ്രായമുണ്ടായെങ്കിലും വിശാല ബെഞ്ചിന് വിട്ടില്ല. ഇ.ഡി അറസ്റ്ര് വിശാലബെഞ്ചിൽ ആയതിനാൽ അതിൽ നിയമ പ്രശ്നങ്ങൾ പരിഗണിക്കും. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ ഹരിയാനയിലെ പ്രചാരണത്തിലും കേജ്‌രിവാൾ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കും.

സത്യം വിജയിച്ചെന്ന് ആം ആദ്മി പാർട്ടി പ്രതികരിച്ചു. അതിഷി അടക്കം നേതാക്കൾ മധുരം വിതരണം ചെയ്‌തു. കരുത്തരായി നിന്ന ആം ആദ്മി കുടുംബത്തിന് സ്‌തുതിയെന്ന് കേജ്‌രിവാളിന്റെ ഭാര്യ സുനിത എക്‌സിൽ കുറിച്ചു. കോൺഗ്രസ് ഉൾപ്പെടെ 'ഇന്ത്യ' സഖ്യം വിധിയെ സ്വാഗതം ചെയ്‌തു. അതേസമയം, ഉപാധികളോടെ ജാമ്യം നൽകുക മാത്രമാണ് ചെയ്‌തതെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.