നീലംപേരൂരിന് നാളെ മുതൽ പടയണിക്കാലം

Sunday 15 September 2024 6:17 PM IST

ചങ്ങനാശേരി : ചരിത്രപ്രസിദ്ധമായ നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിക്ക് നാളെ തുടക്കമാകും. നാളെ രാത്രി 10 ന് പടയണി ആരംഭം, ചൂട്ടുവയ്പ്പ്. 17 മുതൽ 19 വരെ രാത്രി 10 ന് ചൂട്ട് പടയണി. 20 ന് രാത്രി 10 ന് പൂമരം. 21 ന് രാത്രി 10ന് തട്ടുകുട. 22 ന് രാത്രി 10 ന് പാറാവളയം. 23 ന് രാത്രി 10 ന് കുടനിർത്ത്, കുടംപൂജകളി, തോത്താകളി (പൂക്കുടകളുടെ എഴുന്നള്ളത്ത്). 24ന് രാത്രി 10 ന് പ്ലാവിലക്കോലത്തിന് തുടക്കമാകും. 25 ന് രാത്രി 10 ന് ആന. 26 ന് രാത്രി 10 ന് ഹനുമാൻ. 27 ന് രാത്രി 1 0ന് പ്ലാവിലനിർത്ത്, കുടംപൂജകളി, തോത്താകളി, പ്ലാവിലക്കോലങ്ങളുടെ എഴുന്നള്ളത്ത് (ഭീമസേനൻ). 28 ന് രാത്രി 10ന് പിണ്ടിയും കുരുത്തോലയും ആരംഭം, കൊടിക്കൂറ എഴുന്നള്ളിപ്പ്. 29ന് രാത്രി 10ന് കാവൽ പിശാച്. 30ന് ഉച്ചയ്ക്ക് 1ന് ചിറമ്പ്കുത്ത് ആരംഭം, വൈകിട്ട് 7.30ന് ചിറമ്പ്കുത്ത് തുടർച്ച, രാത്രി 11ന് കുടംപൂജകളി, തോത്താകളി, വേലകളി തുടർന്ന് വേലയന്നങ്ങളുടെയും അമ്പലക്കോട്ടയുടെയും എഴുന്നള്ളത്ത്. ഒക്ടോബർ 1 ന് രാവിലെ 6ന് പടയണിക്കളത്തിൽ നിറപണികൾ തുടങ്ങും. ഉച്ചയ്ക്ക് 12 ന് ഉച്ച പൂജ, കൊട്ടിപ്പാടിസേവ, പ്രസാദമൂട്ട്, രാത്രി 8 ന് പുത്തനന്നങ്ങളുടെ തേങ്ങമുറിയ്ക്കൽ, 10ന് കുടംപൂജകളി, 10.30 ന് മേൽശാന്തി ശങ്കരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ സർവ്വപ്രായശ്ചിത്തം. തുടർന്ന് ദേവസ്വം പ്രസിഡന്റ് പി.കെ.മനോജ് കുമാറിന്റെ നേത്യത്വത്തിൽ അനുജ്ഞ വാങ്ങൽ, 11 ന് പുത്തനന്നങ്ങളുടെ തിരുനട സമർപ്പണം, 12.30 ന് വല്യന്നം എഴുന്നള്ളത്ത്.